കൊല്‍ക്കത്തയിലെ ഇടത്കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലിയെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് ടി സിദ്ദിഖഖ് ; 2019ലെ ഇടതു റാലി ചിത്രം തെറ്റായി പ്രചരിപ്പിച്ച് നാണക്കേടിലായി
കൊല്‍ക്കത്തയിലെ ഇടത് കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് അടക്കമുള്ളവര്‍. 2019 ല്‍ ഇടതുപാര്‍ട്ടികള്‍ നടത്തിയ വമ്പന്‍ റാലിയുടെ ചിത്രമാണ് ഇപ്പോഴത്തേത് എന്ന തരത്തില്‍ ടി സിദ്ദിഖ് അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നത്. 'കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ കോണ്‍ഗ്രസ് മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം' എന്ന പേരിലാണ് സിദ്ദിഖ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ 2019 ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി നടത്തിയ റാലിയായിരുന്നു ചിത്രത്തില്‍. ഞായറാഴ്ച ഇടത്കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലി നടന്ന കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ഈ റാലിയും നടന്നത്. അന്നത്തെ റാലിയുടെ ചിത്രം കളര്‍ ഫില്‍റ്റര്‍ ചെയ്താണ് പുതിയതെന്ന തരത്തില്‍ സിദ്ദിഖ് പ്രചരിപ്പിക്കുന്നത്. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ചിത്രം ട്വീറ്റ് ചെയ്യുകയും പിന്നീട് അബന്ധം മനസ്സിലാക്കി ഡിലീറ്റ് ചെയ്യുകയുമായിരുന്നു.