എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു പറ്റുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം ; അന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു പറ്റുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം ; അന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് സത്യന്‍ അന്തിക്കാട്
മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ 'അര്‍ത്ഥം', 'കളിക്കളം' പോലെയുള്ള ഹിറ്റ് സിനിമകള്‍ ഈ പിറന്നിട്ടുണ്ട്. 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' എന്ന സിനിമ പരാജയപ്പെട്ടതിനു ശേഷം മമ്മൂട്ടി പറഞ്ഞ ഒരു കാര്യം മനസ്സില്‍ തട്ടിയതാണ് 'അര്‍ത്ഥം' പോലെ സിനിമ ചെയ്യാന്‍ കാരണമായതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സത്യന്‍ അന്തിക്കാട് .

' മമ്മൂട്ടിയുമായി ചെയ്ത സിനിമ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, 'എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്'.

മമ്മൂട്ടി പറഞ്ഞ ആ വാചകം എന്റെ മനസ്സില്‍ കൊണ്ടു. അങ്ങനെ ഒരു വാശിപ്പുറത്ത് ചെയ്ത സിനിമയാണ് 'അര്‍ത്ഥം'. മമ്മൂട്ടിയുടെ ആകാര ഭംഗി, മുഖ സൗന്ദര്യം, വേഷവിധാനം അതിനെല്ലാം പ്രാധാന്യം നല്‍കി കൊണ്ട് പ്രേക്ഷകനെ കൊതിപ്പിക്കുന്ന വിധം ഒരു സിനിമ ചെയ്യണം എന്നാണ് അതിന്റെ രചയിതാവായ വേണുനാഗവള്ളിയോട് ഞാന്‍ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Other News in this category4malayalees Recommends