'പടച്ചോന്‍ വലിയൊരു സംഭവാ, ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല'; ചര്‍ച്ചയായി നൂറിന്റെ പോസ്റ്റും മറുപടിയും

'പടച്ചോന്‍ വലിയൊരു സംഭവാ, ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല'; ചര്‍ച്ചയായി നൂറിന്റെ പോസ്റ്റും മറുപടിയും
നടി നൂറിന്‍ ഷെരീഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും അതിന് താഴെ എത്തിയ കമന്റിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ മോഡലായ പരസ്യ ഹോര്‍ഡിംഗിന് മുന്നില്‍ നിന്നുള്ള വീഡിയോയാണ് നൂറിന്‍ പങ്കുവച്ചത്.

സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ പൊട്ടിക്കരയേണ്ട അവസ്ഥ വന്ന സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റ് എത്തിയത്. 'പേര് കൊണ്ട് മുസ്ലിമായതു കൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്ലിം തലമറക്കണം' എന്നായിരുന്നു കമന്റ്.

ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. 'അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ' എന്നാണ് നൂറിന്റെ മറുപടി. ഇതോടെ താരത്തെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി.

നൂറിന്‍ ഷെരീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഈ പടച്ചോന്‍ വലിയൊരു സംഭവാ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയില്‍ Masha Allah സ്വപ്നം കാണുക! കട്ടക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും.

Other News in this category4malayalees Recommends