വാക്‌സിന്‍ എടുത്തു കഴിഞ്ഞോ? ഞാന്‍ അറിഞ്ഞതേ ഇല്ലെന്നാണ് വാക്‌സിനേഷനു ശേഷം മോദി പറഞ്ഞത് ; വാക്‌സിനേഷന്‍ നടത്തിയ നഴ്‌സുമാരായ റോസമ്മയും നിവേദയും പറയുന്നു

വാക്‌സിന്‍ എടുത്തു കഴിഞ്ഞോ? ഞാന്‍ അറിഞ്ഞതേ ഇല്ലെന്നാണ് വാക്‌സിനേഷനു ശേഷം മോദി പറഞ്ഞത് ; വാക്‌സിനേഷന്‍ നടത്തിയ നഴ്‌സുമാരായ റോസമ്മയും നിവേദയും പറയുന്നു
രാജ്യം രണ്ടാം ഘട്ട വാക്‌സിനേഷനിലേക്ക് കടന്നിരിക്കെ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയിംസില്‍ വെച്ചാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കവെ മോദി തങ്ങളോട് സംസാരിച്ചതെന്താണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ് വാക്‌സിനേഷന്‍ നടത്തിയ നഴ്‌സുമാര്‍. പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി നിവേദ, മലയാളി നഴ്‌സ് റോസമ്മ തുടങ്ങിവരാണ് മോദിക്ക് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയത്.

' വാക്‌സിന്‍ സെന്ററിലായിരുന്നു ഡ്യൂട്ടി, രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് കാര്യമായി,' നിവേദ പറയുന്നു.

എവിടെ നിന്നാണെന്ന് മോദി ചോദിച്ചതായും നിവേദ പറഞ്ഞു.

വാക്‌സിന്‍ എടുത്തു കഴിഞ്ഞോ? ഞാന്‍ അറിഞ്ഞതേ ഇല്ലെന്നാണ് വാക്‌സിനേഷനു ശേഷം മോദി പറഞ്ഞെന്നും നിവേദ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നെന്ന് തൊടുപുഴ സ്വദേശി റോസമ്മ പറയുന്നത്.

വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നതിന്റെ ദൃശ്യം ട്വിറ്ററിലൂടെ മോദി പങ്കുവെച്ചിരുന്നു.

'കൊവിഡ് 19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്‍മാരും വേഗത്തില്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് ശ്രദ്ധേയമാണ്, യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരുമിച്ച് നിന്ന് നമുക്ക് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം,' മോദി ട്വീറ്റ് ചെയ്തു.

Other News in this category



4malayalees Recommends