ശമ്പളം നിഷേധിച്ചാല്‍ കനത്ത പിഴ ; യുഎഇയില്‍ നിയമം കര്‍ശനമാക്കി

ശമ്പളം നിഷേധിച്ചാല്‍ കനത്ത പിഴ ; യുഎഇയില്‍ നിയമം കര്‍ശനമാക്കി
യുഎഇയില്‍ തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാന്‍ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു ജീവനക്കാരന് ആയിരം ദിര്‍ഹം എന്ന നിരക്കില്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. തൊഴില്‍ മന്ത്രാലയത്തില്‍ തൊഴിലാളികളുടെ പരാതി ലഭിച്ചാല്‍ തൊഴിലുടമ നടപടി നേരിടേണ്ടി വരും.

യു.എ.ഇ ഫെഡറല്‍ നിയമപ്രകാരം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൃത്യമായി ശമ്പളം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. മാസ ശമ്പളക്കാര്‍ക്ക് മാസത്തില്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ചയിലൊരിക്കലെങ്കിലും വേതനം നല്‍കിയിരിക്കണം. ശമ്പള ദിവസം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടാല്‍ അത് വേതനം വൈകിക്കുന്നതായി കണക്കാക്കും. ശമ്പളം നല്‍കേണ്ട ദിവസം കഴിഞ്ഞ് ഒരുമാസത്തിലേറെ ശമ്പളം വൈകിയാല്‍ നിയമപ്രകാരം അത് ശമ്പള നിഷേധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നൂറില്‍ താഴെ ജീവനക്കാരുള്ള തൊഴിലുടമ 60 ദിവസം കഴിഞ്ഞും ശമ്പളം നല്‍കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണെങ്കില്‍ ഒരു ജീവനക്കാരന് ആയിരം ദിര്‍ഹം എന്ന നിലയിലായിരിക്കും തൊഴിലുടമ പിഴ നല്‍കേണ്ടി വരിക. ഇതിന് പുറമെ, തൊഴിലുടമയുടെ സ്ഥാപനത്തിന് നിയമനത്തിനായി വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends