യുഎസില്‍ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ കമലാ ഹാരിസ് പ്രസിഡന്റാകുമെന്ന് പ്രവചനം; ഇക്കാര്യത്തില്‍ ബൈഡനേക്കാളും ട്രംപിനേക്കാളും സാധ്യത നിലവിലെ വൈസ് പ്രസിഡന്റിന്; നിര്‍ണായക പ്രവചനവുമായി ബ്രിട്ടീഷ് ബുക്ക് മാക്കര്‍

യുഎസില്‍ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ കമലാ ഹാരിസ് പ്രസിഡന്റാകുമെന്ന് പ്രവചനം;  ഇക്കാര്യത്തില്‍ ബൈഡനേക്കാളും ട്രംപിനേക്കാളും സാധ്യത നിലവിലെ വൈസ് പ്രസിഡന്റിന്; നിര്‍ണായക പ്രവചനവുമായി ബ്രിട്ടീഷ് ബുക്ക് മാക്കര്‍
2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കലമാഹാരിസ് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയേറെയാണെന്ന് പന്തയരംഗത്തെ ബ്രിട്ടീഷ് ബുക്ക്മാക്കര്‍ ലാഡ്‌ബ്രോക്ക്‌സ് രംഗത്തെത്തി. ഇക്കാര്യത്തില്‍ നിലവിലെ പ്രസിഡന്റ് ജോയ് ബൈഡന്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരേക്കാള്‍ പ്രസിഡന്റാകാന്‍ സാധ്യതയേറെ കമലക്കാണെന്നാണ് പ്രവചനം.

അതായത് ബൈഡന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ വെറും 20 ശതമാനവും ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ വെറും 14.3 ശതമാനവും മാത്രമാണ് സാധ്യതയെന്നിരിക്കേ കമലക്ക് ഇക്കാര്യത്തില്‍ 22.2 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രവചനം. ബൈഡന്‍ സര്‍ക്കാരില്‍ 49ാം വൈസ് പ്രസിഡന്റായിട്ടാണ് നിലവില്‍ കമല സേവനമനുഷ്ഠിക്കുന്നത്. യുഎസിലെ ചില വൈസ് പ്രസിഡന്റുമാര്‍ പ്രസിഡന്റാകുന്ന പതിവ് കമലയും ആവര്‍ത്തിക്കാന്‍ സാധ്യതയേറെയാണെന്നാണ് നിലവിലെ പ്രവചനം ആവര്‍ത്തിക്കുന്നത്.

ഡെമൊക്രാറ്റിക് പാര്‍ട്ടി അംഗമായ കമല 2017 മുതല്‍ 2021 വരെ കാലിഫോര്‍ണിയയിലെ സെനറ്ററായിരുന്നു. കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ ജനിച്ച കമല ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് പഠിച്ചത്. വൈസ് പ്രസിഡന്റെന്ന നിലയില്‍ ഇന്ത്യക്കാരുടെ അഭിമാനമായ കമല പ്രസിഡന്റ് പദത്തിലെത്തുകയെന്നത് ഇന്ത്യക്ക് കൂടി അഭിമാനമായിരിക്കുമെന്നുറപ്പാണ്. ലോകത്തിലെ പരമോന്നത സ്ഥാനങ്ങളിലൊന്നായ യുഎസ് പ്രസിഡന്റ് പദത്തിലെത്തുന്ന ഇന്ത്യന്‍ പാരമ്പര്യമുള്ള ആദ്യത്തെ വ്യക്തിയെന്ന ബഹുമതിയും ഇതേ തുടര്‍ന്ന് കമലക്ക് ലഭിക്കും.

Other News in this category



4malayalees Recommends