ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താന്‍ വേണ്ടി കടുത്ത കാംപയിനുമായി നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍;കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ വിദ്യാഭ്യാസം അനിശ്ചിതത്ത്വത്തിലായതില്‍ ഇവര്‍ക്ക് കടുത്ത ആശങ്ക

ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താന്‍  വേണ്ടി കടുത്ത കാംപയിനുമായി നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍;കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ വിദ്യാഭ്യാസം അനിശ്ചിതത്ത്വത്തിലായതില്‍ ഇവര്‍ക്ക് കടുത്ത ആശങ്ക
ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താന്‍ വേണ്ടി കടുത്ത കാംപയിനുമായി നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കോവിഡ് കാരണം ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം കാരണം തങ്ങള്‍ക്ക് ഓസ്‌ട്രേലിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്തതിലുള്ള ആശങ്കയാലാണ് ഇവര്‍ ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്.ഓസ്‌ട്രേലിയയില്‍ നിന്നും ഒരു ഡിഗ്രി നേടാന്‍ തങ്ങള്‍ വളരെ ആഗ്രഹിക്കുന്നുണ്ടെങ്കിലും യാത്രാ നിരോധനം കാരണം ഇവിടേക്ക് വരാന്‍ സാധിക്കാത്തതില്‍ തങ്ങള്‍ കടുത്ത ആശങ്കയിലാണെന്നുമാണ് ഇവര്‍ ക്യാംപയിനിലൂടെ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ നേരിട്ടുള്ള പഠനം ഇല്ലാതായിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ലേണിംഗാണ് പ്രദാനം ചെയ്ത് വരുന്നത്. ഇതിന് ഗുണനിലവാരം വളരെ കുറവാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനാല്‍ നേരിട്ടുള്ള പഠനത്തിന് എത്രയും വേഗം അവസരമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എത്രയും വേഗം നേരിട്ടുള്ള പഠനത്തിന് തിരിച്ചെത്താന്‍ അവസരമൊരുക്കണമെന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വോയ്‌സ് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓസ്‌ട്രേലിയ (വിഒഐഎസ്എ) ആവശ്യപ്പെടുന്നുണ്ട്.

ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനായി ഓസ്‌ട്രേലിയന്‍ കാബിനറ്റ് ചേരാനിരിക്കുന്നതിന്റെ മുന്നോടിയായി മാര്‍ച്ച് മൂന്നിന് ട്വിറ്ററില്‍ ഇതിനായി കടുത്ത കാംപയിന്‍ നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായാണ് തങ്ങള്‍ വാദിക്കുന്നതെന്നാണ് വിഒഐഎസ്എ വിശദീകരിക്കുന്നത്. ഈ പ്രശ്‌നം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.മാര്‍ച്ച് അഞ്ചിന് നടക്കുന്ന കാബിനറ്റ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Other News in this category



4malayalees Recommends