ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ മലയാള സിനിമയിലേക്ക്

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ മലയാള സിനിമയിലേക്ക്
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ഒരുക്കുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്.

മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗൗതമി നായര്‍ സന്തോഷം പങ്കുവച്ചിരിക്കുന്നത്. താന്‍ ഏറെ ആരാധിക്കുന്ന മഞ്ജുവിനൊപ്പം അഭിനയത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും കൃതഞ്ജതയും ഉണ്ടെന്നും ഗൗതമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

'വീണ്ടും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുന്നു. എന്റെ അഭിനയ യാത്രയുടെ രണ്ടാം ഇന്നിംഗ്‌സ് ഞാന്‍ എല്ലായ്‌പ്പോഴും ആരാധിക്കുന്ന ഇതിഹാസം മഞ്ജു വാര്യര്‍ക്കൊപ്പം ആരംഭിക്കുന്നു. എന്റെ ആദ്യ ഷോട്ടില്‍ ഒരു മികച്ച തുടക്കം ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. ഒരു നടിയെന്ന നിലയില്‍ അവിശ്വസനീയമായ എന്തെങ്കിലും ചെയ്യാന്‍ കാത്തിരിക്കുന്നു' എന്നാണ് ഗൗതമിയുടെ കുറിപ്പ്.

ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഡയമണ്ട് നെക്ലേസ് എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധേയായി. ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാമ്പസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Other News in this category4malayalees Recommends