'പല തവണ സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്, വെളിപ്പെടുത്തി ലെന

'പല തവണ  സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്, വെളിപ്പെടുത്തി ലെന
പല തവണ താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചുവിളിക്കുകയായിരുന്നെന്നും നടി ലെന . ബിഹൈന്‍ഡ് വുഡ്‌സുമായുളള അഭിമുഖത്തിലാണ് നടി കരിയറിനെ കുറിച്ച് മനസു തുറന്നത്.

'പല തവണ സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്. രണ്ടാംഭാവം കഴിഞ്ഞശേഷം ഞാന്‍ ഇനി ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു. ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു.

പിന്നീട് 2004 ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. അവര്‍ പറഞ്ഞു.

Other News in this category



4malayalees Recommends