ഞാന്‍ നിരവധി ജോലികള്‍ ചെയ്യുന്നുണ്ടെന്നതോ, കുറച്ചു സമയം മാത്രമേ ഉറങ്ങാറൊള്ളൂ എന്നതോ, ഭക്ഷണം പലപ്പോഴും കഴിക്കാനാകാറില്ലെന്നതോ പ്രശ്‌നമല്ല വീണ്ടും എനിക്ക് വീട് നഷ്ടപ്പെടാന്‍ പോവുകയാണ്... ആ കണ്ണീര്‍ ഏറ്റെടുത്തു ; സഹായം കിട്ടിയത് 37 ലക്ഷത്തോളം രൂപ

ഞാന്‍ നിരവധി ജോലികള്‍ ചെയ്യുന്നുണ്ടെന്നതോ, കുറച്ചു സമയം മാത്രമേ ഉറങ്ങാറൊള്ളൂ എന്നതോ, ഭക്ഷണം പലപ്പോഴും കഴിക്കാനാകാറില്ലെന്നതോ പ്രശ്‌നമല്ല വീണ്ടും എനിക്ക് വീട് നഷ്ടപ്പെടാന്‍ പോവുകയാണ്... ആ കണ്ണീര്‍ ഏറ്റെടുത്തു ; സഹായം കിട്ടിയത് 37 ലക്ഷത്തോളം രൂപ
അമേരിക്കക്കാരാനായ യൂബര്‍ ഡെലിവറി ബോയ് ഒരു വീഡിയോയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കണ്ണീരണിഞ്ഞ ഇദ്ദേഹത്തിന് സഹായങ്ങളുടെ പ്രവാഹമാണ്. വീഡിയോ സോഷ്യന്‍ മീഡിയയില്‍ വൈറലായതോടെ 50,000 ഡോളറാണ് (ഏകദേശം 37ലക്ഷം രൂപ) സഹായമായി ലഭിച്ചത് അമേരിക്കയിലെ സെറ്റലയിലുള്ള റില്ലി എലിയട്ട് എന്ന് ചെറുപ്പക്കാരനാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് കണ്ണീരണിഞ്ഞത്. സെറ്റലയിലെ ഉയര്‍ന്ന വീട്ടു വാടക കാരണം ലാസ്വേഗസിലാണ് എലിയട്ട് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ കാമുകിക്ക് കൂടി ജോലി നഷ്ടപ്പെട്ടതോടെയാണ് യൂബറില്‍ ഡെലിവറി ഡ്രൈവറായി കൂടി ജോലി തുടങ്ങിയത്.

ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറഞ്ഞ് തുടങ്ങുന്നത്. 45 മിനിട്ടോളം യാത്ര ചെയ്ത് ഡെലിവറി നടത്തുകയും മൂന്ന് ഡോളര്‍ പാര്‍ക്കിംഗ് ഫീസായി നല്‍കേണ്ടി വന്നിട്ടും വെറും 1.5 ഡോളറാണ് തനിക്ക് ടിപ്പ് ലഭിച്ചതെന്ന് വീഡിയോയില്‍ ഇദ്ദേഹം സങ്കടത്തോടെ പറയുന്നു. ഞാന്‍ നിരവധി ജോലികള്‍ ചെയ്യുന്നുണ്ടെന്നതോ, കുറച്ചു സമയം മാത്രമേ ഉറങ്ങാറൊള്ളൂ എന്നതോ, ഭക്ഷണം പലപ്പോഴും കഴിക്കാനാകാറില്ലെന്നതോ പ്രശ്‌നമല്ല വീണ്ടും എനിക്ക് വീട് നഷ്ടപ്പെടാന്‍ പോവുകയാണ് എലിയട്ട് സങ്കടത്തോടെ വിശദീകരിച്ചു.

ആദ്യം ടിക്ടോക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ പിന്നീട് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളും ഏറ്റെടുക്കുകയയാരുന്നു. എലിയട്ടിന്റെ സങ്കടം കണ്ട് നിരവധിയാളുകളാണ് സഹായവുമായി എത്തിയത്. 50,000 ഡോളര്‍ പണമായി ലഭിച്ചുവെന്ന് ശേഷം എലിയട്ട് ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഇതില്‍ 15,000 ഡോളര്‍ തന്നെ പോലെ പ്രയാസം അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category4malayalees Recommends