ഈ ചിത്രം നിര്‍ബന്ധമായും പോലീസ് അക്കാഡമികളില്‍ കാണിക്കണം; ദൃശ്യം 2നെ കുറിച്ച് ബംഗ്ലാദേശിലെ പോലീസ് സൂപ്രണ്ട്

ഈ ചിത്രം നിര്‍ബന്ധമായും പോലീസ് അക്കാഡമികളില്‍ കാണിക്കണം; ദൃശ്യം 2നെ കുറിച്ച് ബംഗ്ലാദേശിലെ പോലീസ് സൂപ്രണ്ട്


മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീമൊരുക്കിയ ദൃശ്യം 2 എന്ന ചിത്രം ദേശ ഭാഷ അതിര്‍ത്തികള്‍ ഭേദിച്ച് പ്രശംസകള്‍ ഏറ്റു വാങ്ങുകയാണ് ഇപ്പോഴിതാ ദൃശ്യം 2 നു പ്രശംസയുമായി ബംഗ്ലാദേശിലെ ഒരു പോലീസ് സൂപ്രണ്ട് എത്തിയിരിക്കുകയാണ്,

ബംഗ്ലാദേശ് പൊലീസിലെ അഡിഷണല്‍ സൂപ്രണ്ട് ആയ മഷ്‌റൂഫ് ഹൊസൈന്‍ ആണ് ദൃശ്യം 2 നെ പ്രശംസിച്ചു കൊണ്ട് തന്റെ ഫെയ്‌സ്ബുക് അക്കൗണ്ടിലൂടെ എത്തിയിരിക്കുന്നത്.

ഈ ചിത്രം നിര്‍ബന്ധമായും പോലീസ് അക്കാഡമികളില്‍ കാണിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പോലീസ് ആവാന്‍ ആഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഈ ചിത്രം കാണണം എന്നും അദ്ദേഹം പറയുന്നു


Other News in this category4malayalees Recommends