സഹപാഠിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം നടന്നതിന് കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സഹപാഠിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം നടന്നതിന് കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഓട്ടോ ഡ്രൈവറായ ജിനീഷാണ് നടുറോട്ടില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്.

മുത്താറപ്പീടിക ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ജിനീഷാണ് കുട്ടിയെ തല്ലിയത്. ഇയാള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.

സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറയുന്നു. ഈ അതിക്രമത്തിനെതിരെ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലിയത്.

Other News in this category4malayalees Recommends