ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോയെന്നോ?' തപ്‌സി പന്നു

ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോയെന്നോ?' തപ്‌സി പന്നു
ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോയെന്ന് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചതിനെതിരെ വ്യാപക വിമര്‍ശനം. പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16 വയസ്സുകാരിയെ 12 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയോടാണ് കോടതി ഇങ്ങനെ ചോദിച്ചത് എന്നതാണ് വിചിത്രമായ കാര്യം.

ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ട്വീറ്റ് ഇങ്ങനെ 'ശരിക്കും ഈ ചോദ്യം ആ പെണ്‍കുട്ടിയോട് ചോദിച്ചതാണോ? ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? തികച്ചും അസ്വസ്ഥപ്പെടുത്തുന്നത്'.

ഗായിക സോന മഹോപാത്രയുടെ പ്രതികരണം ഇങ്ങനെ 'ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ബലാത്സം?ഗ ഇരയെ പ്രതി കല്യാണം കഴിക്കുന്നത് പഴയകാലത്തെ ബോളിവുഡ് രീതിയിലുള്ള പരിഹാരമായിരിക്കും, പക്ഷേ എങ്ങനെ സുപ്രീംകോടതിക്ക് ഈ നിലയിലേക്ക് തരംതാഴാന്‍ കഴിഞ്ഞു?'


Other News in this category4malayalees Recommends