ഓസ്‌ട്രേലിയയില്‍ ഒരു മില്യണിലധികം ആസ്ട്രാസെനക കോവിഡ് 19 വാക്‌സിനുകള്‍ പാക്കിംഗിനായി സജ്ജം; 15 മില്യണ്‍ വാക്‌സിനുകള്‍ ഫ്രീസറുകളില്‍; ഈ മാസം ആസ്ട്രാസെനക വാക്‌സിനുകള്‍ വ്യാപകമായി വിതരണം തുടങ്ങും; ആഴ്ചയില്‍ ഒരു മില്യണോളം വാക്‌സിനുകള്‍

ഓസ്‌ട്രേലിയയില്‍ ഒരു മില്യണിലധികം ആസ്ട്രാസെനക കോവിഡ് 19 വാക്‌സിനുകള്‍ പാക്കിംഗിനായി സജ്ജം; 15 മില്യണ്‍ വാക്‌സിനുകള്‍ ഫ്രീസറുകളില്‍; ഈ മാസം ആസ്ട്രാസെനക വാക്‌സിനുകള്‍ വ്യാപകമായി വിതരണം തുടങ്ങും; ആഴ്ചയില്‍ ഒരു മില്യണോളം വാക്‌സിനുകള്‍

ഓസ്‌ട്രേലിയയില്‍ ഈ മാസം അവസാനം കോവിഡ് വാക്‌സിനേഷന്‍ വ്യാപകമായി ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു മില്യണിലധികം ആസ്ട്രാസെനക കോവിഡ് 19 വാക്‌സിനുകള്‍ പാക്കിംഗിനായി സജ്ജമായെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ 15 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ മൈനസ് 80 ഡിഗ്രി താപനിലയില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച ഒരു സെനറ്റ് എന്‍ക്വയറിയോട് പ്രതികരിക്കവേയാണ് ഡ്രഗ് മാനുഫാക്ചറായ സിഎസ്എല്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


മാര്‍ച്ച് അവസാനം രാജ്യത്ത് വ്യാപകമായ വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സിഎസ്എല്‍ അസ്ട്രാസെനക വാക്‌സിന്‍ ഉല്‍പാദനം വന്‍ തോതില്‍ ആരംഭിച്ചിട്ടുണ്ട്. ആഴ്ച തോറും മില്യണ്‍ വാക്‌സിനുകള്‍ ലഭ്യമാക്കുന്ന വിധത്തില്‍ തങ്ങള്‍ സജ്ജരായിട്ടുണ്ടെന്നാണ് ഈ കമ്പനിയുടെ പ്രതിനിധി ക്രിസ്റ്റഫര്‍ ലാര്‍കിന്‍സ് പറയുന്നത്. നിലവില്‍ 15 മില്യണ്‍ വാക്‌സിനുകള്‍ ഫ്രീസറുകളിലുണ്ടെന്നും ഒരു മില്യണിലധികം വാക്‌സിനുകള്‍ പാക്ക് ചെയ്യാനായി വയല്‍സില്‍ സജ്ജമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇത് പ്രകാരം ഒരു മില്യണിലധികം വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും ക്രിസ്റ്റഫര്‍ ഉറപ്പേകുന്നു. മാര്‍ച്ചില്‍ നിശ്ചിത തിയതിക്ക് വാക്‌സിന്‍ വിവിധ ഇടങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറയുന്നു.സിഎസ്എല്‍, അസ്ട്രാസെനക, തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവക്കിടയിലെ അപ്രൂവല്‍ പ്രക്രിയയെ ആശ്രയിച്ചായിരിക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്.

Other News in this category



4malayalees Recommends