ഓസ്‌ട്രേലിയക്കാര്‍ക്ക് 610 ഡോളറിന്റെ ഏയ്ജ്ഡ് കെയല്‍ ലെവി വര്‍ധനവ് നേരിടേണ്ടി വരും; മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മെഡികെയര്‍ സ്റ്റൈല്‍ ലെവിയും ജനറല്‍ 1 ശതമാനം ഏയ്ജ്ഡ് കെയര്‍ ഇംപ്രൂവ്‌മെന്റ് ലെവിയും നടപ്പിലാക്കാന്‍ നിര്‍ദേശം

ഓസ്‌ട്രേലിയക്കാര്‍ക്ക് 610 ഡോളറിന്റെ ഏയ്ജ്ഡ് കെയല്‍ ലെവി വര്‍ധനവ് നേരിടേണ്ടി വരും; മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മെഡികെയര്‍ സ്റ്റൈല്‍ ലെവിയും ജനറല്‍ 1 ശതമാനം ഏയ്ജ്ഡ് കെയര്‍ ഇംപ്രൂവ്‌മെന്റ് ലെവിയും നടപ്പിലാക്കാന്‍ നിര്‍ദേശം

ഓസ്‌ട്രേലിയക്കാര്‍ക്ക് 610 ഡോളറിന്റെ ഏയ്ജ്ഡ് കെയല്‍ ലെവി വര്‍ധനവ് നേരിടേണ്ടി വന്നേക്കാമെന്ന ആശങ്ക ശക്തമായി. ഏയ്ജ്ഡ് കെയര്‍ റോയല്‍ കമ്മീഷന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിച്ചാലാണീ ദുര്‍ഗതി രാജ്യത്തുള്ളവര്‍ അനുഭവിക്കേണ്ടി വരുക. ഏയ്ജ്ഡ് കെയര്‍ സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മെഡികെയര്‍ സ്റ്റൈല്‍ ലെവി നടപ്പിലാക്കണമെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കമ്മീഷന്‍ ഒരു ഫൈനല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.


മേഖലയിലെ ത്വരിത ഗതിയിലുള്ള അഴിച്ച് പണിക്കായി 148 നര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനായി ലെവി നടപ്പിലാക്കണമെന്ന് രണ്ട് ഏയ്ജ്ഡ് കെയര്‍ കമ്മീഷണര്‍മാരായ ലൈനെല്ലെ ബ്രിഗ്‌സും ടോണി പാഗോണും നിര്‍ദേശിച്ചിട്ടുണ്ട്. മെഡികെയര്‍ സ്‌റ്റൈല്‍ ലെവിയാണ് പാഗോണ്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം ഫണ്ടുകള്‍ ഏയ്ജ്ഡ് കെയര്‍ മേഖലയിലേക്ക് തിരിച്ച് വിടാനാണ് നിര്‍ദേശം.

സര്‍ക്കാര്‍ ഇതിനായി ജനറല്‍ 1 ശതമാനം ഏയ്ജ്ഡ് കെയര്‍ ഇംപ്രൂവ്‌മെന്റ് ലെവി ഏര്‍പ്പെടുത്തണമെന്നാണ് ബ്രിഗ്‌സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പഴ്‌സണല്‍ ടാക്‌സബിള്‍ ഇന്‍കത്തില്‍ നിന്നും ഇതിനായി പണം കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇതിലൂടെ രാജ്യത്തുള്ളവര്‍ നല്‍കേണ്ടുന്ന നികുതി വര്‍ധിക്കുമെന്നും ഇത് ഏയ്ജ്ഡ് കെയര്‍ മേഖലക്കായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.മെഡിക്കെയര്‍ ലെവി നല്‍കുന്ന മീഡിയന്‍ വ്യക്തി നല്‍കേണ്ടുന്ന തുകയില്‍ വര്‍ഷം തോറും 610 ഡോളര്‍ അധികമായി നല്‍കേണ്ടുന്ന അവസ്ഥ ഇതിനെ തുടര്‍ന്ന് സംജാതാമാകുമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends