നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ വാഴ കൃഷിക്കാര്‍ക്ക് ട്രോപ്പിക്കല്‍ സൈക്ലോണ്‍ കടുത്ത നാശം വിതച്ചു;200 മില്യണ്‍ ഡോളറിന്റെ നഷ്ടം; സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ വാഴകൃഷി പൂര്‍ണമായി തുടച്ച് നീക്കിയതില്‍ കടുത്ത ആശങ്ക

നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ വാഴ കൃഷിക്കാര്‍ക്ക് ട്രോപ്പിക്കല്‍ സൈക്ലോണ്‍ കടുത്ത നാശം വിതച്ചു;200 മില്യണ്‍ ഡോളറിന്റെ നഷ്ടം; സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ വാഴകൃഷി പൂര്‍ണമായി തുടച്ച് നീക്കിയതില്‍ കടുത്ത ആശങ്ക
നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ വാഴ കൃഷിക്കാര്‍ക്ക് ട്രോപ്പിക്കല്‍ സൈക്ലോണ്‍ കടുത്ത നാശം വിതച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് 200 മില്യണ്‍ ഡോളറിന്റെ നഷ്ടമാണിവര്‍ക്കുണ്ടായിരിക്കുന്നത്. ട്രോപ്പിക്കല്‍ സൈക്ലോണായ നിരണാണിവിടെ കടുത്ത നാശം വിതച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വാഴകൃഷി ഇവിടെ പൂര്‍ണമായും തുടച്ച് നീക്കമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കാരണം ഉപഭോക്താക്കള്‍ക്ക് വില വര്‍ധനവ് നേരിടേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ട്.

വാഴകൃഷി നൂറ് ശതമാനം തുടച്ച് നീക്കപ്പെട്ടുവെന്നാണ് വാഴകൃഷിക്കുളള മുതിര്‍ന്ന ബോഡി വ്യക്തമാക്കുന്നത്. നിരന്‍ സൈക്ലോണ്‍ കാരണം ചൊവ്വാഴ്ച രാവിലെ കാറ്റഗറി വണ്‍ സിസ്റ്റം രൂപപ്പെട്ടിരുന്നു. ഈ സിസ്റ്റം നിലവില്‍ ഇതു വരെ ക്യൂന്‍സ്ലാന്‍ഡ് തീരം വിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌റ്റേറ്റിന്റെ വടക്ക് ഭാഗത്ത് മുന്‍ ദിവസങ്ങളില്‍ ഇത് കടുത്ത നാശമാണ് വിതച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വാഴകൃഷി നിര്‍ണായകമാണെന്നും വര്‍ഷത്തില്‍ 600 മില്യണ്‍ ഡോളറിന്റെ കച്ചവടമാണ് നടക്കുന്നതെന്നും ഇതിനാല്‍ സൈക്ലോണ്‍ വാഴക്കൃഷിക്കുണ്ടാക്കിയ നാശം കടുത്ത രീതിയില്‍ ബാധിക്കുമെന്നും ഫെഡറല്‍ എംപി ബോബ് കാറ്റര്‍ മുന്നറിയിപ്പേകുന്നത്.

കാറ്റ് കാരണമുണ്ടായ നാശം കണക്കാക്കുന്നതിനായി കൃഷിക്കാരുമായി ചേര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ദി ഓസ്‌ട്രേലിയന്‍ ബനാന ഗ്രോയേര്‍സ് കൗണ്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സാധ്യമായ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കൗണ്‍സിലിന്റെ ചെയറായ സ്റ്റീഫന്‍ ലോവെ പറയുന്നത്. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു. നിരവധി പേരുടെ ജീവിതമാണ് സൈക്ലോണ് കാരണം വഴിമുട്ടിയിരിക്കുന്നത്.

Other News in this category4malayalees Recommends