മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയായി ഇഎംസിസി ഡയറക്ടര്‍

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയായി ഇഎംസിസി ഡയറക്ടര്‍
മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥിയായി ഇഎംസിസി ഡയറക്ടര്‍. കുണ്ടറയില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിക്കുമെന്ന് ഷിജു വര്‍ഗീസ്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചുവെന്നും മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിലെ യാഥാര്‍ത്ഥ്യം വിശദീകരിക്കുമെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിമര്‍ശനം നേരിട്ടിരുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങളില്‍ ജാഗ്രത കാട്ടിയില്ലെന്നും ആരോപണം ഉയര്‍ന്നു.

ഇതിന് പിന്നാലെയാണ് ഷിജു വര്‍ഗീസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.Other News in this category4malayalees Recommends