ധൈര്യം ഉണ്ടെങ്കില്‍ ഇഎംസിസി ഫയല്‍ കേരള ജനതക്ക് മുന്നില്‍ വയ്ക്കണം ; ഫ്ഷറീസ് മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

ധൈര്യം ഉണ്ടെങ്കില്‍ ഇഎംസിസി ഫയല്‍ കേരള ജനതക്ക് മുന്നില്‍ വയ്ക്കണം ; ഫ്ഷറീസ് മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല
ഇഎംസിസി വിവാദത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ദിവസം ഒളിച്ച് കളിച്ച മന്ത്രി ഇപ്പോള്‍ ഫയല്‍ ഉണ്ടെന്ന് പറയുന്നു. ധൈര്യം ഉണ്ടെങ്കില്‍ ഇഎംസിസി ഫയല്‍ കേരള ജനതക്ക് മുന്നില്‍ വയ്ക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ കടല്‍ വില്‍ക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വന്നാല്‍ കേരളവും വില്‍ക്കും. പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ കൂടുതല്‍ രേഖകള്‍ തന്റെ പക്കലുണ്ട്. ഇനിയും രേഖകള്‍ ഉണ്ടെന്നും വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends