ഒപ്പം യാത്ര ചെയ്ത ഭാര്യ ഒരു നിമിഷം കൊണ്ട് ഇല്ലാതായി ; തെറിച്ചുവീണ് ടോറസ് ലോറിയ്ക്ക് അടിയില്‍പ്പെട്ട് ശരീരം ചിതറിത്തെറിച്ചു ; മരണം നേരില്‍ കണ്ട് കണ്ണീരോടെ പ്രകാശ്

ഒപ്പം യാത്ര ചെയ്ത ഭാര്യ ഒരു നിമിഷം കൊണ്ട് ഇല്ലാതായി ; തെറിച്ചുവീണ് ടോറസ് ലോറിയ്ക്ക് അടിയില്‍പ്പെട്ട് ശരീരം ചിതറിത്തെറിച്ചു ; മരണം നേരില്‍ കണ്ട് കണ്ണീരോടെ പ്രകാശ്
ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ യുവതി തെറിച്ച് വീണ് ടോറസ് ലോറി കയറി മരിച്ചു. കൂടെ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് തന്നെ റോഡില്‍ തെറിച്ചുവീഴുകയും ചിന്നി ചിതറി പോകുകയും ചെയ്ത അവസ്ഥ കണ്ട് ഞെട്ടി നില്‍ക്കുകയായിരുന്നു ഭര്‍ത്താവ്. നഗമ്പടം മീനച്ചിലാര്‍ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അതിദാരുണമായ അപകടം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 9.20ഓടെയായിരുന്നു നടുക്കുന്ന അപകടം നടന്നത്. നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശ് (43) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രകാശ് ഗോപി നോക്കി നില്‍ക്കെയാണ് ദാരുണ സംഭവം നടന്നത്.

റോഡിന്റെ മറ്റൊരു വശത്തേയ്ക്ക് വീണുപോയ പ്രകാശിന് പരുക്കുകളില്ല. മരണ ശേഷം നടത്തിയ പരിശോധനയില്‍ നിഷയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിഷയുടെ ഭര്‍ത്താവ് പ്രകാശ് ഗോപി ആയുര്‍വേദ തെറപ്പിസ്റ്റാണ്. മക്കള്‍: അംഷ (മൈക്രോബയോളജി വിദ്യാര്‍ഥിനി, എസ്എംഇ ഗാന്ധിനഗര്‍), അംഷിത്ത് (ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി, കഞ്ഞിക്കുഴി).

നിഷയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം നടത്തി. അപകടത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.
Other News in this category4malayalees Recommends