ബുറ അവധിയെടുത്തത് വിവാഹത്തിനോ ; സഞ്ജനയുടെ വിവാഹ വാര്‍ത്തയില്‍ പ്രതികരിക്കാതെ താരം

ബുറ അവധിയെടുത്തത് വിവാഹത്തിനോ ; സഞ്ജനയുടെ വിവാഹ വാര്‍ത്തയില്‍ പ്രതികരിക്കാതെ താരം
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രതിശ്രുത വധു മുന്‍ മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളി നടി അനുപമ പരനേശ്വരന്റെ പേര് വന്നു പോയതിന് പിന്നാലെയാണ് സഞ്ജനയുടെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. എന്നാല്‍ ബുംറയോ സഞ്ജനയോ ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല.

മോഡലായാണ് സഞ്ജന കരിയര്‍ ആരംഭിച്ചത്. പിന്നീട് അവതാരകയുടെ റോളിലേക്ക് മാറുകയായിരുന്നു. നിരവധി സ്‌പോര്‍ട്‌സ് ഷോകളില്‍ അവതാരകയായി എത്തിയിട്ടുള്ളയാളാണ് സഞ്ജന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 'നൈറ്റ് ക്ലബ്ബ്' എന്ന പരിപാടി അവതരിപ്പിച്ചത് സഞ്ജനയായിരുന്നു.സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി 'മാച്ച് പോയിന്റ്', ചീക്കി സിംഗിള്‍സ്' തുടങ്ങിയ ക്രിക്കറ്റ് ഷോകളുടെയും പ്രീമിയര്‍ ബാഡ്മിന്റന്‍ ലീഗുമായി ബന്ധപ്പെട്ട് 'ദില്‍ സേ ഇന്ത്യ' എന്ന ഷോയുടെയും അവതാരകയെന്ന നിലയില്‍ സഞ്ജന ശ്രദ്ധേയയാണ്.ബുംറ ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ നിന്ന് പിന്‍മാറിയതോടെയാണ് വിവാഹ വാര്‍ത്ത സജീവമായത്. ഇതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍നിന്നു കൂടി ബുംറ അവധിയെടുത്തതോടെ വിവാഹവാര്‍ത്ത കൂടുതല്‍ വ്യാപകമാവുകയായിരുന്നു.

Other News in this category4malayalees Recommends