കാനഡ ആഗോള വാക്‌സിന്‍ കൂട്ടായ്മയായ കോവാക്‌സില്‍ നിന്നും വാക്‌സിന്‍ കൈപ്പറ്റാനുള്ള തീരുമാനം വിവാദമാകുന്നു; ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിനുറപ്പാക്കുന്നതിനുള്ള നീക്കത്തില്‍ നിന്നും കാനഡ കൈയിട്ട് വാരുന്നുവെന്ന് ആരോപണം

കാനഡ ആഗോള വാക്‌സിന്‍ കൂട്ടായ്മയായ കോവാക്‌സില്‍ നിന്നും വാക്‌സിന്‍ കൈപ്പറ്റാനുള്ള തീരുമാനം വിവാദമാകുന്നു; ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിനുറപ്പാക്കുന്നതിനുള്ള നീക്കത്തില്‍ നിന്നും കാനഡ കൈയിട്ട് വാരുന്നുവെന്ന് ആരോപണം
ആഗോളതലത്തില്‍ കോവിഡ് വാക്‌സിനുകളെത്തിക്കുന്നതിനുള്ള കൂട്ടായ്മയായ കോവാക്‌സില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാനുള്ള തീരുമാനം വിവാദമാകുന്നു. ലോകത്തിലെ വിവിധ ധനികരാജ്യങ്ങളുടെ ഫണ്ടുപയോഗിച്ചാണ് കോവാക്‌സ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ധനികരാജ്യങ്ങള്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കോവാക്‌സില്‍ നിന്നും നിലവില്‍ വാക്‌സിന്‍ വാങ്ങുന്നത് ജി7 ഗ്രൂപ്പ് ധനികരാജ്യങ്ങളില്‍ കാനഡ മാത്രമാണെന്നതാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

വാക്‌സിന്‍ വികസിപ്പിക്കാന്‍ കെല്‍പില്ലാത്ത ദരിദ്ര രാജ്യങ്ങള്‍ക്ക് മുന്‍ഗണനയേകുന്ന ഈ സ്റ്റേജില്‍ ധനികരാജ്യമായ കാനഡ അതിന്റെ ആനുകൂല്യം ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവയടക്കമുള്ള ചില ധനികരാജ്യങ്ങളും കോവാക്‌സില്‍ നിന്നും വാക്‌സിന്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.കോവാക്‌സില്‍ നിന്നുള്ള ആദ്യ ഡോസുകളില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനമുള്ളതും മിഡില്‍ ഇന്‍കമുള്ളതുമായ രാജ്യങ്ങള്‍ക്ക് നല്‍കാനായിരിക്കും മുന്‍ഗണനയേകുകയെന്നിരിക്കേയാണ് കാനഡ ഇതിനായി ശ്രമിക്കുന്നതെന്നതാണ് കടുത്ത വിമര്‍ശനത്തിന് വഴിയൊരുക്കുന്നത്.

ഇത്തരം ദരിദ്ര-മിഡില്‍ ഇന്‍കം രാജ്യങ്ങളില്‍ മിക്കവയും ഇനിയും വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ലെന്നിരിക്കേ കാനഡ ജനങ്ങളില്‍ 2.29ശതമാനം പേരെയും വാക്‌സിനേഷന് വിധേയരാക്കിയിട്ടുണ്ട്. ഇവരില്‍ 48 ശതമാനം ഹെല്‍ത്ത് വര്‍ക്കര്‍മാരും ഉള്‍പ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ ഡാറ്റ വെളിപ്പെടുത്തുന്നത്.കോവാക്‌സുമായുണ്ടാക്കിയ കരാറിലൂടെ 398 മില്യണ്‍ ഡോസുകളാണ് കാനഡ ഉറപ്പാക്കിയിരിക്കുന്നത്.രാജ്യത്ത് വെറും 37 മില്യണ്‍ പേരെ ഉള്ളുവെന്നിരിക്കേയാണ് ഇത്രയും വാക്‌സിനായി കാനഡ കരാറുണ്ടാക്കിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

Other News in this category



4malayalees Recommends