ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാമപ്രദേശങ്ങളില്‍ എലി ശല്യം അപകടകരമായി പെരുകുന്നു; നിരവധി പേരെ എലികള്‍ കടിച്ച് പരുക്കേല്‍പ്പിക്കുന്നു; വീടുകളിലേക്ക് സ്ഥാപനങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇരച്ചെത്തുന്ന എലികളുണ്ടാക്കുന്ന കടുത്ത നാശനഷ്ടങ്ങള്‍

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാമപ്രദേശങ്ങളില്‍ എലി ശല്യം അപകടകരമായി പെരുകുന്നു; നിരവധി പേരെ എലികള്‍ കടിച്ച് പരുക്കേല്‍പ്പിക്കുന്നു; വീടുകളിലേക്ക് സ്ഥാപനങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇരച്ചെത്തുന്ന എലികളുണ്ടാക്കുന്ന കടുത്ത നാശനഷ്ടങ്ങള്‍

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാമപ്രദേശങ്ങളില്‍ എലി ശല്യം അപകടകരമായ തോതില്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പതിനായിരക്കണക്കിന് എലികള്‍ ഇരച്ചെത്തുകയും വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇരച്ചെത്തി വന്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ആളുകളെ കടിക്കുകയും ചെയ്യുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.


സിഡ്‌നിയുടെ വടക്ക് പടിഞ്ഞാറുള്ള പ്രദേശമായ ഗില്‍ഗാന്‍ഡ്രയില്‍ പതിനായിരക്കണക്കിന് എലികള്‍ കൃഷിയിടങ്ങളിലേക്ക് ഇരച്ചെത്തി വിളകള്‍ നശിപ്പിക്കുന്നതിന്റെയും ഹോസ്പിറ്റലുകളിലേക്ക് കടന്ന് ചെന്ന് രോഗികളെ കടിക്കുന്നതിന്റെയും ഇലക്ട്രിക്കല്‍ വയറുകള്‍ കടിച്ച് കേട് വരുത്തുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. കണ്‍വീനിയന്‍സ് സ്റ്റോറുകളിലെ ഷെല്‍ഫുകളിലെത്തിയ എലികള്‍ അവിടങ്ങളിലെ സാധനങ്ങള്‍ തിന്ന് തീര്‍ക്കുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

ടോട്ടെന്‍ഹാം, വാല്‍ഗെറ്റ്, ഗുലാര്‍ഗാംബോണ്‍ എന്നിവിടങ്ങളിലെ ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ എലികള്‍ പരുക്കേല്‍പ്പിച്ച നിരവധി പേരാണ് ചികിത്സയിലുള്ളത്. വാട്ടര്‍ ടാങ്കുകളിലും സീല്‍ ചെയ്ത ഫുഡ് കണ്ടയിനറുകളിലും പാര്‍ട്രികളിലും വാര്‍ഡ്രോബുകളിലും ആയിരക്കണക്കിന് എലികളാണ് തമ്പടിച്ച് ഭീഷണിയുയര്‍ത്തുന്നത്. എലികള്‍ വിളകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ഏതാണ്ട് മൂന്ന് ലക്ഷത്തോളം ഡോളറിന്റെ നഷ്ടമുണ്ടായിരിക്കുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ ഫാര്‍മേര്‍സ് അസോസിയേഷനിലെ അംഗവും വാഗ വാഗയിലെ കൃഷിക്കാരനുമായ ഒരാള്‍ ദി ഗാര്‍ഡിയന്‍ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് എലിപ്പനി, പ്ലേഗ് പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയും ഇവിടങ്ങളില്‍ ശക്തമാണ്.

Other News in this category



4malayalees Recommends