യുഎസില്‍ കോവിഡ് 19 വാക്‌സിനേഷന്‍ നല്ല നിലയില്‍ പുരോഗതിക്കുന്നു;മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 65 വയസും അതിന് മുകളിലുമുള്ള 75 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി; അടുത്ത വാരത്തില്‍ 27 മില്യണ്‍ ഡോസുകള്‍ നല്‍കുമെന്ന് വൈറ്റ്ഹൗസ്

യുഎസില്‍ കോവിഡ് 19 വാക്‌സിനേഷന്‍ നല്ല നിലയില്‍ പുരോഗതിക്കുന്നു;മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 65 വയസും അതിന് മുകളിലുമുള്ള 75 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി; അടുത്ത വാരത്തില്‍ 27 മില്യണ്‍ ഡോസുകള്‍ നല്‍കുമെന്ന് വൈറ്റ്ഹൗസ്

യുഎസില്‍ കോവിഡ് 19 വാക്‌സിനേഷന്‍ നല്ല നിലയില്‍ പുരോഗതിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 65 വയസും അതിന് മുകളിലും പ്രായമുള്ള 75 ശതമാനം അമേരിക്കക്കാര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള്‍ ശരാശരി 1000ത്തിന് താഴെ ഒതുക്കാനും സാധിച്ചിട്ടുണ്ട്.


നവംബറിന് ശേഷം ഇതാദ്യമായിട്ടാണ് മരണസംഖ്യ ഇത്രയും താഴുന്നതെന്നതും രാജ്യത്തിന്റെ അതിജീവന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. ഇതിന് പുറമെ രാജ്യത്തെ നിരവധി സ്റ്റേറ്റുകള്‍ എല്ലാ മുതിര്‍ന്നവര്‍ക്കും ആഴ്ചകള്‍ക്കം വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയിട്ടതും ആശ്വാസകരമാണ്. അടുത്ത വാരത്തില്‍ വാക്‌സിനുകളുടെ ഒന്നും രണ്ടും ഡോസുകളായി 27 മില്യണ്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

രണ്ട് മാസം മുമ്പ് ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന സമയത്ത് വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളേക്കാള്‍ മൂന്നിരട്ടിയിലധികമാണിത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചവരുള്ള രാജ്യവും ഏറ്റവും കോവിഡ് മരണമുള്ള രാജ്യവുമായ യുഎസില്‍ നിലവില്‍ കോവിഡിന് ശമനമുണ്ടെങ്കിലും ഈ മഹാമാരിയില്‍ നിന്നും രാജ്യം പുറത്ത് കടന്നുവെന്ന് പ്രഖ്യാപിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്പര്‍ട്ടായ ഡോ. അന്തോണി ഫൗസി പറയുന്നത്. ഏവരും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

Other News in this category



4malayalees Recommends