ഒന്റാറിയോവില്‍ കോവിഡ് രോഗികളെ ചില ഹോസ്പിറ്റലുകളില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത് പതിവ്; രോഗികള്‍ കൂടുതലുളള ഐസിയുകളില്‍ നിന്നും കുറഞ്ഞ ഐസിയുകളിലേക്ക് മാറ്റുന്നത് നിത്യ കാഴ്ച; രോഗികളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയേറി

ഒന്റാറിയോവില്‍ കോവിഡ് രോഗികളെ ചില ഹോസ്പിറ്റലുകളില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത് പതിവ്;  രോഗികള്‍ കൂടുതലുളള ഐസിയുകളില്‍ നിന്നും കുറഞ്ഞ ഐസിയുകളിലേക്ക് മാറ്റുന്നത് നിത്യ കാഴ്ച; രോഗികളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയേറി
ഒന്റാറിയോവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരേറി വരുന്നതിനാല്‍ വിവിധ ഹോസ്പിറ്റലുകളില്‍ നിന്നും മറ്റ് ഹോസ്പിറ്റലുകളിലേക്ക് കോവിഡ് രോഗികളെ മാറ്റുന്നതേറുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്ന് മുതല്‍ ഏതാണ്ട് 600 ഓളം ക്രിട്ടിക്കല്‍ കെയര്‍ രോഗികളെയാണ് ഒന്റാറിയോവില്‍ വിവിധ ഇടങ്ങളിലേക്ക് മാറ്റിയിരിക്കുന്നതെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഇത്തരത്തില്‍ രോഗികളെ മാറ്റേണ്ടി വരുന്നുവെന്നാണ് ടൊറന്റോയിലെ ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യനായ ഡോ. ജാമി സ്പിഗെല്‍മാന്‍ പറയുന്നത്.

ഇവരെ മറ്റ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലേക്കാണ് മാറ്റുന്നത്. ഇവരെ സാധാരണയായി ഗ്രേറ്റര്‍ ടൊറന്റോ ഏരിയകളിലെ മറ്റ് യൂണിറ്റുകളിലേക്കാണ് മാറ്റാറുള്ളത്. അതായത് ഇവരെ ഒന്റാറിയോവിലെ ഹാമില്‍ട്ടന്‍ അല്ലെങ്കില്‍ ലണ്ടന്‍, പോലുള്ള ഇടങ്ങളിലേക്കാണ് മാറ്റാറുള്ളത്. തങ്ങള്‍ക്ക് സാധാരണ ദിവസത്തില്‍ ഒന്ന് മുതല്‍ അഞ്ച് കോവിഡ് രോഗികളെയാണ് അഡ്മിറ്റ് ചെയ്യേണ്ടി വരുന്നതെന്നും ഇവരെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടില്ലെന്നും ഹംബര്‍ റിവര്‍ ഹോസ്പിറ്റല്‍ ക്ലിനിഷ്യനായ സ്പിഗെല്‍മാന്‍ പറയുന്നു.

എന്നാല്‍ ദിവസത്തില്‍ ഇതില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിച്ചാലാണ് ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടി വരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായിത്തീരുന്ന ചില ഏരിയകള്‍ രോഗികളുടെ സമ്മര്‍ദത്താല്‍ വീര്‍പ്പ് മുട്ടുന്നതും അപകടം സംഭവിക്കുന്നതും ഒഴിവാക്കാനാണ് രോഗികള്‍ കൂടുതലുള്ള ഇടങ്ങളില്‍ നിന്നും തിരക്ക് കുറഞ്ഞ യൂണിറ്റുകളിലേക്ക് ഇവരെ മാറ്റുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ രോഗികളെ മാറ്റുന്നതനിടെ ഇവര്‍ക്ക് അപകടം സംഭവിക്കുമോയെന്ന ആശങ്ക ശക്തമാകുന്നുണ്ട്.

Other News in this category



4malayalees Recommends