യുഎസിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളുടെ ദുരിതത്തിന് അറുതി വരുത്തുമെന്നുറപ്പേകി ബൈഡന്‍; സര്‍ക്കാര്‍ ഡിറ്റെന്‍ഷന്‍ സെന്ററിലെ 17,000 കുട്ടികളുടെ അനിശ്ചിതത്വം ഇല്ലാതാക്കുമെന്ന് പ്രസിഡന്റ്

യുഎസിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളുടെ ദുരിതത്തിന് അറുതി വരുത്തുമെന്നുറപ്പേകി ബൈഡന്‍; സര്‍ക്കാര്‍ ഡിറ്റെന്‍ഷന്‍ സെന്ററിലെ 17,000 കുട്ടികളുടെ അനിശ്ചിതത്വം ഇല്ലാതാക്കുമെന്ന് പ്രസിഡന്റ്
യുഎസില്‍ പെട്ട് പോയിരിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ ദുരിതത്തിന് പ്രത്യേകിച്ച് ആ ഗണത്തില്‍ പെട്ട കുട്ടികളുടെ കഷ്ടപ്പാടിന് അറുതി വരുത്താന്‍ വര്‍ധിച്ച മുന്‍ഗണന നല്‍കുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യത്തെ ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ചാണ് ബൈഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യുമെന്നാണ് ബൈഡന്‍ ഉറപ്പേകുന്നത്.

നിലവില്‍ 17,000ത്തില്‍ അധികം അഭയാര്‍ത്ഥിക്കുട്ടികളാണ് സര്‍ക്കാരിന്റെ കീഴിലുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളിലുളളത്. ഇവരോട് ഉദാരത പുലര്‍ത്തുന്ന തന്റെ നയങ്ങളിലൂടെ ഇത്തരത്തില്‍ കുട്ടികളെത്തുന്നത് വര്‍ധിക്കുമോയെന്ന വെല്ലുവിളി ബൈഡന്‍ നേരിടുന്നുമുണ്ട്. മുന്‍ഗാമിയായ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ മൂലം ഇത്തരം കുട്ടികളുടെ നില പരിതാപകരമായിരുന്നു. താന്‍ അധികാരമേറ്റെടുത്താല്‍ ഇതിന് പരിഹാരം കാണുന്നതിന് വര്‍ധിച്ച മുന്‍ഗണനയേകുമെന്ന് ബൈഡന്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു.

പ്രസിഡന്റായതിന് ശേഷം ഇതിനായുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളാണ് തന്റെ ആദ്യ ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് ബൈഡന്‍ വിശദീകരിച്ചിരിക്കുന്നത്.ഇക്കാര്യത്തില്‍ താന്‍ നടത്തുന്ന നീക്കങ്ങള്‍ സുതാര്യമായിരിക്കുമെന്നും പ്രസിഡന്റ് ഉറപ്പേകുന്നു. തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റപ്രശ്‌നത്തെ ട്രംപ് കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നുവെന്നാണ് ബൈഡന്‍ ആരോപിക്കുന്നത്.

Other News in this category



4malayalees Recommends