സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ പുതിയ ഡ്രോ മാര്‍ച്ച് 24ന് നടന്നു;എക്‌സ്പ്രസ് എന്‍ട്രി സബ് കാറ്റഗറിയിലുള്ള 185ഉം ഒക്യുപേഷന്‍ ഇന്‍-ഡിമാന്റ് സബ് കാറ്റഗറിയിലുള്ള 235ഉം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ പുതിയ ഡ്രോ മാര്‍ച്ച് 24ന് നടന്നു;എക്‌സ്പ്രസ് എന്‍ട്രി സബ് കാറ്റഗറിയിലുള്ള 185ഉം  ഒക്യുപേഷന്‍ ഇന്‍-ഡിമാന്റ് സബ് കാറ്റഗറിയിലുള്ള 235ഉം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍
സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ (എസ്‌ഐഎന്‍പി) ഏറ്റവും പുതിയ ഡ്രോ മാര്‍ച്ച് 24ന് നടന്നു. ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയില്‍ നിന്നുള്ള 418 പിഎന്‍പി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം എസ്‌ഐഎന്‍പിയുടെ എക്‌സ്പ്രസ് എന്‍ട്രി സബ് കാറ്റഗറിയിലുള്ള 185 ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒക്യുപേഷന്‍ ഇന്‍-ഡിമാന്റ് സബ് കാറ്റഗറിയിലുള്ള 235 ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.

എല്ലാ സ്ട്രീമുകളിലുമുള്ളവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 70 എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) സ്‌കോര്‍ വേണമെന്ന് നിര്‍ബന്ധമാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങള്‍ക്ക് കനേഡിയന്‍ നിലവാരത്തിലുള്ള വിദേശ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതിനായി എഡ്യുക്കേഷനല്‍ ക്രെഡന്‍ഷ്യല്‍ അസെസ്‌മെന്റ്‌സും നിര്‍ബന്ധമാണ്. ഇതിന് പുറമെ സര്‍ക്കാരിന്റെ വെബ്‌പേജില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 78 ഇന്‍ ഡിമാന്റ് ഒക്യുപേഷനുകളിലൊന്നില്‍ ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയം വേണമെന്നതും നിര്‍ബന്ധമാണ്.

മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍സ്, സോഷ്യല്‍ വര്‍ക്കേര്‍സ്, എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയ തസ്തികകള്‍ ഈ ഇന്‍ ഡിമാന്റ് ഒക്യുപേഷനുകളില്‍ ഉള്‍പ്പെടുന്നു.ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് സബ് കാറ്റഗറി ഒരു ബേസ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ആണ്. എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഇല്ലാത്ത ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് തുറന്നിരിക്കുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. സാസ്‌കറ്റ്ച്യൂവാനിലെ ഒരു ഇന്‍-ഡിമാന്റ് ഒക്യുപേഷനില്‍ പ്രവര്‍ത്തി പരിചയമുള്ള ഉയര്‍ന്ന സ്‌കില്ലുകളുള്ള പ്രഫഷണലുകള്‍ക്ക് വേണ്ടിയുള്ളതാണീ സബ് കാറ്റഗറി.

Other News in this category



4malayalees Recommends