ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്റെ അഭ്യന്തര ഉല്‍പാദനം ഉടന്‍; ആഴ്ച തോറും ഒരു മില്യണ്‍ അസ്ട്രസെനക കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കും;ഇതിലൂടെ വിദേശങ്ങളില്‍ നിന്നും വാക്‌സിനെത്തുന്നതിലുള്ള തടസങ്ങളെ അതിജീവിക്കുമെന്ന് മോറിസന്‍

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്റെ അഭ്യന്തര ഉല്‍പാദനം ഉടന്‍; ആഴ്ച തോറും ഒരു മില്യണ്‍ അസ്ട്രസെനക കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കും;ഇതിലൂടെ  വിദേശങ്ങളില്‍ നിന്നും വാക്‌സിനെത്തുന്നതിലുള്ള തടസങ്ങളെ അതിജീവിക്കുമെന്ന് മോറിസന്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്റെ അഭ്യന്തര ഉല്‍പാദനം അധികം വൈകാതെ ആരംഭിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി മോറിസന്‍ വെള്ളിയാഴ്ച മെല്‍ബണിലെ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രമായ സിഎസ്എല്‍ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. അഭ്യന്തര ഉല്‍പാദനം തുടങ്ങുന്നതിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു മില്യണ്‍ അസ്ട്രസെനക കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കുമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്.

ഏപ്രില്‍ ആദ്യത്തോടെ രാജ്യത്തെ നാല് മില്യണോളം പേരെ കോവിഡ് വാക്‌സിനേഷന് വിധേയരാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യൂറോപ്പില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതിയില്‍ തടസങ്ങള്‍ നേരിടുമെന്ന ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയ അഭ്യന്തര തലത്തില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ത്വരിത ഗതിയിലുളള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയുടെ തുടക്കം മുതല്‍ ഓസ്‌ട്രേലിയക്ക് അഞ്ച് ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ലഭിക്കുമെന്നാണ് മോറിസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ അഭ്യന്തര തലത്തില്‍ വാക്‌സിനേഷന്‍ ഉല്‍പാദനവും കൂടി ആരംഭിക്കുന്നത് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് മോറിസന്‍ പറയുന്നത്.ഇതിലൂടെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിനെത്തിക്കാന്‍ സാധിക്കുമെന്നും വിദേശങ്ങളില്‍ നിന്നും വാക്‌സിനെത്തുന്നതിലുണ്ടാകുന്ന തടസങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്നും മോറിസന്‍ പറയുന്നു.

Other News in this category



4malayalees Recommends