ക്യൂന്‍സ്ലാന്‍ഡില്‍ പ്രാദേശികമായി പടര്‍ന്ന പുതിയ കോവിഡ് കേസ് ആശങ്കയേറ്റുന്നു; യുകെ മ്യൂട്ടന്റ് സ്‌ട്രെയിന്‍ ബാധിച്ചയാള്‍ വിവിധ വെന്യൂകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കടുത്ത ജാഗ്രതാ നിര്‍ദേശം; ഇയാള്‍ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് സെന്ററിലുമെത്തി

ക്യൂന്‍സ്ലാന്‍ഡില്‍ പ്രാദേശികമായി പടര്‍ന്ന പുതിയ കോവിഡ് കേസ് ആശങ്കയേറ്റുന്നു;  യുകെ മ്യൂട്ടന്റ് സ്‌ട്രെയിന്‍ ബാധിച്ചയാള്‍ വിവിധ വെന്യൂകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കടുത്ത ജാഗ്രതാ നിര്‍ദേശം; ഇയാള്‍ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് സെന്ററിലുമെത്തി

ക്യൂന്‍സ്ലാന്‍ഡില്‍ പ്രാദേശികമായി പടര്‍ന്ന പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കടുത്ത ആശങ്കക്ക് വഴിയൊരുക്കി.വളരെ വേഗത്തില്‍ പടരുന്ന അപകടകാരിയായ യുകെ മ്യൂട്ടന്റ് സ്‌ട്രെയിന്‍ ബാധിച്ച കേസാണ് പുതുതായി കണ്ടെത്തിയതെന്നതാണ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രസ്തുത വൈറസ് ബാധിച്ച വ്യക്തി ക്യൂന്‍സ്ലാന്‍ഡിലെ നിരവധി ഇടങ്ങള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇത് അനേകം പേരിലേക്ക് പടരുന്നതിനുള്ള സാധ്യതയുയരുകയും കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുന്നത്.


മുമ്പത്തെ ക്ലസ്റ്ററില്‍ നിന്നാണ് പുതിയ വ്യക്തിക്ക് രോഗം പകര്‍ന്നിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 12ന് പ്രഖ്യാപിക്കപ്പെട്ട ക്ലസ്റ്ററില്‍ നിന്നാണീ വ്യക്തിക്ക് യുകെ സ്‌ട്രെയിന്‍ പകര്‍ന്നതെന്നാണ് സ്റ്റേറ്റിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച രാത്രി വെളിപ്പെടുത്തിയിരുന്നു. ജെനോമിക് ടെസ്റ്റിലൂടെയാണ് ഇയാളുടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളി മുതല്‍ രോഗം തുടങ്ങിയ ഇയാള്‍ വ്യാഴാഴ്ച വരെ സമൂഹത്തില്‍ വിവിധ വ്യക്തികളുമായി അടുത്തിടപഴകിയതാണ് ആശങ്കയേറ്റിയിരിക്കുന്നത്.

ഇയാള്‍ രോഗം ബാധിച്ച് വെസ്റ്റ്ഫീല്‍ഡ് കര്‍ദിനാള്‍ ഷോപ്പിംഗ് സെന്റര്‍ അടക്കമുള്ള വിവിധ വെന്യൂകളാണ് സന്ദര്‍ശിച്ചിരിക്കുന്നത്. അതിനാല്‍ അന്നേ ദിവസം ഇവിടങ്ങൡലെത്തിയ നിരവധി പേരിലേക്ക് രോഗം പടര്‍ന്നിരിക്കാമെന്ന ആശങ്കയാണേറിയിരിക്കുന്നത്. മാര്‍ച്ച് 20 ശനി മുതല്‍ ബ്രിസ്ബാന്‍ അല്ലെങ്കില്‍ മോര്‍ട്ടന്‍ ബേ ഏരിയ തുടങ്ങിയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വിക്ടോറിയയും, എന്‍എസ്ഡബ്ല്യൂവും ഇതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും ഇവിടങ്ങളിലേക്ക് വരുന്നവര്‍ക്ക് മേല്‍ കടുത്ത പരിശോധനകളാണ് ആരംഭിച്ചത്.

Other News in this category



4malayalees Recommends