നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് റീജിയണല്‍ ഓസ്‌ട്രേലിയയിലെ ബിസിനസ് ബാങ്കര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു; ലക്ഷ്യം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, വെള്ളപ്പൊക്കമുണ്ടാക്കിയ ആഘാതം എന്നിവയില്‍ നിന്നും കരകയറാന്‍ കൈത്താങ്ങാകല്‍

നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് റീജിയണല്‍ ഓസ്‌ട്രേലിയയിലെ ബിസിനസ് ബാങ്കര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു; ലക്ഷ്യം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, വെള്ളപ്പൊക്കമുണ്ടാക്കിയ ആഘാതം എന്നിവയില്‍ നിന്നും കരകയറാന്‍ കൈത്താങ്ങാകല്‍
നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് റീജിയണല്‍ ഓസ്‌ട്രേലിയയിലെ തങ്ങളുടെ ബിസിനസ് ബാങ്കര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കര കയറുന്നതിന് ജനത്തെ സഹായിക്കുന്നതിനാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ബാങ്ക് ഈ നിര്‍ണായക നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്കം കടുത്ത നാശം വിതച്ച രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ ഏരിയകളിലായിരിക്കും ഇത്തരത്തിലുള്ള നീക്കം തുടക്കത്തില്‍ സഹായകരമായിത്തീരുന്നത്.

ഇതിനായി ഗ്രാമപ്രദേശങ്ങളില്‍ നൂറിലധികം പുതിയ ബിസിനസ് ബാങ്കര്‍മാരെയാണ് നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് നിയോഗിക്കാന്‍ പോകുന്നത്. ഇതിനായി പുതിയ 134 ബിസിനസ് ബാങ്കര്‍മാരെയാണ് നിയോഗിക്കാന്‍ പോകുന്നതെന്നാണ് ബാങ്ക് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം നാശം വിതച്ചതും സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കിയതുമായ പ്രദേശങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയാണ് ഇതിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്.

കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുകയും പുതിയ ബിസിനസ് ബാങ്കര്‍മാരെ നിയോഗിക്കുന്നതിലൂടെ നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. സമീപകാലത്ത് വെള്ളപ്പൊക്കം, കോവിഡ് മഹാമാരി എന്നിവ കാരണം എന്‍എസ്ഡബ്ല്യൂ, ക്യൂന്‍സ്ലാന്‍ഡ്, വിക്ടോറിയ എന്നിവിടങ്ങളിലെ തങ്ങളുടെ 70,000ത്തോളം കസ്റ്റമര്‍മാര്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്നാണ് നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് ബിസിനസ് ബാങ്ക് എക്‌സിക്യൂട്ടീവായ ആന്‍ഡ്ര്യൂ ഇര്‍വിന്‍ വെളിപ്പെടുത്തുന്നത്. പുതിയ നീക്കം ഇത്തരക്കാര്‍ക്ക് താങ്ങായി വര്‍ത്തിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

Other News in this category



4malayalees Recommends