ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ ചില വീക്ഷണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞതിന് ക്ഷമ ചോദിച്ച് ശശി തരൂര്‍

ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ ചില വീക്ഷണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞതിന് ക്ഷമ ചോദിച്ച്  ശശി തരൂര്‍
ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ ചില വീക്ഷണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞതിന് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വാര്‍ത്ത തലക്കെട്ടുകളുടെ 'ദ്രുത വായന' അടിസ്ഥാനമാക്കിയുള്ളതായിരുന്നു തന്റെ വിമര്‍ശനം എന്നും തെറ്റുപറ്റിയതില്‍ 'ക്ഷമിക്കണം' എന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

1971 വരെ പാകിസ്ഥാന്റെ ഭാഗമായിരുന്ന കിഴക്കന്‍ ബംഗ്ലാദേശിന്റെ വിമോചനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചില്ല എന്ന് സൂചിപ്പിച്ച് ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം എംപിയുടെ ക്ഷമാപണം.

'തെറ്റ് വരുത്തുമ്പോള്‍ സമ്മതിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. ഇന്നലെ, തലക്കെട്ടുകളും ട്വീറ്റുകളും വേഗത്തില്‍ വായിച്ചതിന്റെ അടിസ്ഥാനത്തില്‍, 'ബംഗ്ലാദേശിനെ മോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം' എന്ന് ഞാന്‍ ട്വീറ്റ് ചെയ്തു, ബംഗ്ലാദേശിന്റെ വിമോചനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചില്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇത്. എന്നാല്‍ മോദി തന്റെ പ്രസംഗത്തില്‍ ഇന്ദിരാഗാന്ധിയെ പരാമര്‍ശിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്, ക്ഷമിക്കണം!' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

'അന്താരാഷ്ട്ര വിദ്യാഭ്യാസം: ബംഗ്ലാദേശിന് നമ്മുടെ പ്രധാനമന്ത്രി ഇന്ത്യന്‍ 'വ്യാജവാര്‍ത്ത'യുടെ അനുഭവം പകര്‍ന്നു നല്‍കുന്നുണ്ട്. ബംഗ്ലാദേശിനെ മോചിപ്പിച്ചതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നതാണ് അസംബന്ധം.' എന്നായിരുന്നു ശശി തരൂരിന്റെ ആദ്യ ട്വീറ്റ്.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തെ ഉദ്ധരിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ആയിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം സത്യാഗ്രഹം ചെയ്തപ്പോള്‍ എനിക്ക് 2022 വയസ്സായിരുന്നു. സമരം ചെയ്തതിന് എന്നെ അറസ്റ്റ് ചെയ്തിരുന്നു,' ബംഗ്ലാദേശിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ധാക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ രീതിയില്‍ ഉള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.



Other News in this category



4malayalees Recommends