കണ്ണില്ലാത്ത ക്രൂരത ; കുരുന്നുകള്‍ക്കു പോലും രക്ഷയില്ല ; മ്യാന്‍മറില്‍ കൂട്ടകുരുതി ; ഇന്നലെ മാത്രം പട്ടാളത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേര്‍

കണ്ണില്ലാത്ത ക്രൂരത ; കുരുന്നുകള്‍ക്കു പോലും രക്ഷയില്ല ; മ്യാന്‍മറില്‍ കൂട്ടകുരുതി ; ഇന്നലെ മാത്രം പട്ടാളത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേര്‍
മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ നരനായാട്ട് തുടര്‍ന്ന് സൈന്യം. തെരുവിലിറങ്ങിയ 114 പ്രക്ഷോഭകരെ സൈന്യം വെടിവച്ചുകൊന്നു. വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. യാങ്കൂണിലും മന്‍ഡാലെയിലും അടക്കം വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധം തുടരുകയാണ്.

പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്ന സൈനിക മേധാവിയുടെ നിര്‍ദേശം സൈന്യം അണുവിട തെറ്റാതെ പാലിച്ചു. സൈനിക വെടിവയ്പ്പില്‍ ഇന്നലെ മാത്രം നൂറിലേറെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനിക ദിനാചരണത്തിനിടെയായിരുന്നു കുഞ്ഞുങ്ങളെന്നുപോലും നോക്കാതെ കൂട്ടക്കുരുതി.

ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തില്‍ തോക്കിന്‍ മുമ്പില്‍ പൊലിഞ്ഞത് 400 ലേറെ ജീവനുകളാണ്. മാന്‍ഡലെയില്‍ 29 പേരും യാങ്കൂണില്‍ 24 പേരും ഇന്നലെ കൊല്ലപ്പെട്ടന്നാണ് മ്യാന്മര്‍ നൗ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട വിവരം. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി.

യൂറോപ്യന്‍ യൂണിയനും യുഎസും ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാന്‍മറിനുണ്ട്. റഷ്യയുടെ ഡപ്യൂട്ടി പ്രതിരോധ മന്ത്രി സൈനിക ദിനാഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു. ചൈനയും റഷ്യയും ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളായതിനാല്‍, ഉപരോധനീക്കം ഉണ്ടായാല്‍ തടയാനും കഴിയും.

Other News in this category



4malayalees Recommends