യുഎസുകാര്‍ മാതൃരാജ്യത്ത് നിര്‍മിച്ച തന്നെ വാങ്ങണമെന്ന നിര്‍ബന്ധവുമായി ജനങ്ങളില്‍ 63 ശതമാനം പേര്‍; വിലയേറിയാലും തദ്ദേശീയ സാധനങ്ങള്‍ തന്നെ പര്‍ച്ചേസ് ചെയ്യാന്‍ ആഹ്വാനം; വാക്‌സിനുകള്‍ യുഎസില്‍ നിര്‍മിച്ചവ വാങ്ങാന്‍ സര്‍ക്കാരും ശ്രദ്ധിക്കാന്‍ ആഹ്വാനം

യുഎസുകാര്‍ മാതൃരാജ്യത്ത് നിര്‍മിച്ച തന്നെ വാങ്ങണമെന്ന നിര്‍ബന്ധവുമായി ജനങ്ങളില്‍ 63 ശതമാനം പേര്‍;  വിലയേറിയാലും തദ്ദേശീയ സാധനങ്ങള്‍ തന്നെ പര്‍ച്ചേസ് ചെയ്യാന്‍ ആഹ്വാനം; വാക്‌സിനുകള്‍ യുഎസില്‍ നിര്‍മിച്ചവ വാങ്ങാന്‍ സര്‍ക്കാരും ശ്രദ്ധിക്കാന്‍ ആഹ്വാനം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ യുഎസുകാര്‍ മാതൃരാജ്യത്ത് നിര്‍മിച്ച അത്യാവശ്യ സേഫ്റ്റി സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ വാങ്ങാന്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ താല്‍പര്യവും സന്നദ്ധതയും നിര്‍ബന്ധബുദ്ധിയും പ്രകടിപ്പിക്കുന്നുവെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. അതായത് ഇവയ്ക്ക് വിദേശത്ത് നിര്‍മിക്കുന്ന സാധനങ്ങളേക്കാള്‍ വിലയേറിയാലും യുഎസില്‍ നിര്‍മിച്ചവ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരേറി വരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.


ഇത്തരം സാധനങ്ങള്‍ കൂടുതലായി ലഭ്യമാക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണനയേകണമെന്നും ജനങ്ങളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ഏറ്റവും പുതിയ റോയിട്ടേര്‍സ്-ഇപ്‌സോസ് പോളിലാണ് നിര്‍ണായകമായ വസ്തുത കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം യുഎസ് ഏജന്‍സികള്‍ യുഎസില്‍ നിര്‍മിച്ച വസ്തുക്കള്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരാണ്.

അതായത് അത്തരം സാധനങ്ങള്‍ക്ക് താരതമ്യേന വിലയേറിയാലും ഇവ തന്നെ വാങ്ങണമെന്നാണിവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് സര്‍ക്കാര്‍ നിര്‍ബന്ധമായം യുഎസില്‍ നിര്‍മിച്ച വാക്‌സിനുകള്‍ മാത്രമേ വാങ്ങാവൂ എന്നാണ് 62 ശതമാനം പേര്‍ ചിന്തിക്കുന്നത്. ഫേസ്മാസ്‌കുകള്‍ പോലുള്ള സേഫ്റ്റി എക്യുപ്‌മെന്റുകള്‍ വിദേശങ്ങളില്‍ നിന്നുള്ളവര വാങ്ങാമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നവര്‍ 53 ശതമാനം പേരാണ്. പിപിഇയുടെ കാര്യത്തിലും ഇവര്‍ക്കിതേ നിലപാടാണ്. എന്നാല്‍ ഇതിനോട് 41 ശതമാനം പേര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

Other News in this category



4malayalees Recommends