കാനഡയിലെ ജനസംഖ്യയില്‍ മുതിര്‍ന്നവരില്‍ 14.6 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി; ഇതുവരെ വിതരണം ചെയ്തത് 7.4 മില്യണ്‍ ഡോസുകള്‍; ജൂണ്‍ അവസാനത്തോടെ 40 മില്യണ്‍ ഡോസുകളും സെപ്റ്റംബര്‍ ഒടുവിലോടെ നൂറ് മില്യണ്‍ വാക്‌സിനുകളും വിതരണം ചെയ്യും

കാനഡയിലെ ജനസംഖ്യയില്‍ മുതിര്‍ന്നവരില്‍  14.6 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി; ഇതുവരെ വിതരണം ചെയ്തത് 7.4  മില്യണ്‍ ഡോസുകള്‍; ജൂണ്‍ അവസാനത്തോടെ 40 മില്യണ്‍ ഡോസുകളും സെപ്റ്റംബര്‍ ഒടുവിലോടെ നൂറ് മില്യണ്‍ വാക്‌സിനുകളും വിതരണം ചെയ്യും
കാനഡയിലെ ജനസംഖ്യയില്‍ മുതിര്‍ന്നവരില്‍ ഏതാണ്ട് 14.6 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈസ്റ്ററിന് മുന്നോടിയായി രാജ്യത്തെ വലിയ പ്രൊവിന്‍സുകള്‍ കര്‍ക്കളമായ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി അധികം വൈകുന്നതിന് മുമ്പാണ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

ഈസ്റ്റര്‍ അവധിയില്‍ ആളുകള്‍ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ ഇടപഴകി കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണീ മൂന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവരും പബ്ലിക്ക് ഹെല്‍ത്ത് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പിന്തുടരണമെന്നാണ് കാനഡയിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഹോവാര്‍ഡ് എന്‍ജൂ നിര്‍ദേശിച്ചിരിക്കുന്നത്. അതായത് മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടര്‍ന്നേ പറ്റൂവെന്നാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ മുന്നറിയിപ്പേകുന്നത്.

നാളിതുവരെ രാജ്യത്ത് 7.4 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്നാണ് രാജ്യത്തെ വാക്‌സിന്‍ വിതരണത്തിന്റെ ചുമതലയുള്ള മേജ ജനറല്‍ ഡാനി ഫോര്‍ട്ടിന്‍ വെളിപ്പെടുത്തുന്നത്. വീക്കെന്‍ഡോടെ ഇതിന്റെ എണ്ണം 9.5 മില്യണാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ജൂണ്‍ അവസാനത്തോടെ 40 മില്യണിലധികം ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഫോര്‍ട്ടിന്‍ പറയുന്നു.തുടര്‍ന്ന് സെപ്റ്റംബര്‍ അവസാനത്തോടെ ഇത് നൂറ് മില്യണിലധികമാക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.


Other News in this category



4malayalees Recommends