ഓസ്‌ട്രേലിയയില്‍ നാല് മില്യണ്‍ കോവിഡ് 19 വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാഗ്ദാനം എട്ട് നിലയില്‍ പൊട്ടി;വിതരണം ചെയ്തത് വെറും 15 ശതമാനം ഡോസുകള്‍ മാത്രം; സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷം

ഓസ്‌ട്രേലിയയില്‍ നാല് മില്യണ്‍ കോവിഡ് 19 വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാഗ്ദാനം എട്ട് നിലയില്‍ പൊട്ടി;വിതരണം ചെയ്തത് വെറും 15 ശതമാനം ഡോസുകള്‍ മാത്രം; സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷം
മാര്‍ച്ച് 31 ഓടെ ഓസ്‌ട്രേലിയയില്‍ നാല് മില്യണ്‍ കോവിഡ് 19 വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാഗ്ദാനം എട്ട് നിലയില്‍ പൊട്ടിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം 3.4 മില്യണ്‍ ഡോസുകള്‍ കൂടി നല്‍കിയാല്‍ മാത്രമേ ആ ടാര്‍ജറ്റിലെത്താന്‍ രാജ്യത്തിന് സാധിക്കുകയുള്ളൂ. അതായത് വാഗ്ദാനം ചെയ്തതിന്റെ വെറും 15 ശതമാനം ഡോസുകള്‍ മാത്രമേ രാജ്യത്ത് ഇതിനിടെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. രാജ്യത്ത് കോവിഡ് രോഗബാധ വളരെ കുറഞ്ഞ നിരക്കില്‍ മാത്രമേ നിലവിലുള്ളൂവെന്നതിനാല്‍ അടിയന്തിരമായി വാക്‌സിന്‍ വിതരണം ചെയ്യേണ്ട അത്യാവശ്യമില്ലെന്നായിരുന്നു കഴിഞ്ഞ വാരത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വെറും 909 കോവിഡ് മരണങ്ങളും 29,300 കേസുകളും മാത്രമാണുണ്ടായിരിക്കുന്നത്. മറ്റ് നിരവധി രാജ്യങ്ങളിലെ കോവിഡ് ദുരന്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇത് പേരിന് മാത്രമേയുള്ളൂവെന്ന് ചുരുക്കം. എന്നാല്‍ സമീപമാസങ്ങളിലായി വിവിധ നഗരങ്ങളിലായി ആറ് പ്രാദേശിക ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. ബ്രിസ്ബാന്‍ പോലുള്ള ഇടങ്ങളില്‍ കോവിഡ് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതിനാല്‍ രാജ്യത്ത് സത്വരഗതിയിലുള്ള കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

വാക്‌സിന്‍ വിതരണം സര്‍ക്കാര്‍ തെറ്റായ നിലയില്‍ കൈകാര്യം ചെയ്തതിനാലാണ് ആസൂത്രണം ചെയ്തത് പോലെ ഇക്കാര്യത്തില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ പോയതെന്ന കടുത്ത വിമര്‍ശനമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 22നായിരുന്നു ഇത് തുടങ്ങിയിരുന്നത്. രാജ്യത്ത് ഫൈസറിന്റെയും ആസ്ട്രാ സെനകയുടെയും വാക്‌സിനുകളാണ് നല്‍കി വരുന്നത്. നൂറ് പേര്‍ക്ക് 2.3 വാക്‌സിനുകളെന്ന തോതിലാണ് രാജ്യത്ത് വിതരണം ചെയ്ത് വരുന്നത്.

Other News in this category



4malayalees Recommends