ബ്രിസ്ബാനില്‍ കോവിഡ് കേസുകള്‍ ചുരുങ്ങിയതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏപ്രില്‍ ഒന്നിന് അവസാനിപ്പിച്ചു; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒത്തു ചേരാം; ക്യൂന്‍സ്ലാന്‍ഡില്‍ ഈസ്റ്റര്‍ ഹോളിഡേസിനെത്തുന്നവര്‍ക്ക് ആശ്വാസം

ബ്രിസ്ബാനില്‍ കോവിഡ് കേസുകള്‍ ചുരുങ്ങിയതിനെ തുടര്‍ന്ന്  ലോക്ക്ഡൗണ്‍ ഏപ്രില്‍ ഒന്നിന് അവസാനിപ്പിച്ചു; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒത്തു ചേരാം; ക്യൂന്‍സ്ലാന്‍ഡില്‍ ഈസ്റ്റര്‍ ഹോളിഡേസിനെത്തുന്നവര്‍ക്ക് ആശ്വാസം

ബ്രിസ്ബാനില്‍ കോവിഡ് കേസുകള്‍ ചുരുങ്ങിയതിനെ തുടര്‍ന്ന് ഇവിടുത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ ഒന്നിന് അവസാനിപ്പിച്ചു. ഈസ്റ്റര്‍ ഹോളിഡേസിനിടെ പ്രാദേശികമായി പകര്‍ന്ന വെറും ഒരു കോവിഡ് കേസ് മാത്രമാണ് ക്യൂന്‍സ്ലാന്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സ്റ്റേറ്റില്‍ കോവിഡ് വീണ്ടും വ്യാപിക്കുമെന്ന ഭയത്തിന് കുറവ് വന്നിട്ടുമുണ്ട്. ബ്രിസ്ബാനിലെ മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ജനങ്ങള്‍ മാസ്‌കുകള്‍ ധരിച്ച് കൊണ്ട് കഫെകളിലും മറ്റും ഇരിക്കുന്ന ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.


ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചെങ്കിലും ബ്രിസ്ബാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ജനം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനായി കര്‍ക്കശമായ പരിശോധനകളും മറ്റും നിലനില്‍ക്കുന്നുണ്ട്. നിലവിലും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിബന്ധനകള്‍ ബ്രിസ്ബാനില്‍ കര്‍ക്കശമായി നടപ്പിലാക്കി വരുന്നുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം ക്യൂന്‍സ്ലാന്‍ഡ് പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസ്ചുക്ക് ഇന്നലെ നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് നല്ലൊരു ഈസ്റ്റര്‍ ആഘോഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രീമിയര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റേറ്റ് കോവിഡ് ഭീഷണിയില്‍ നിന്നും പൂര്‍ണമായും പുറത്ത് കടന്നിട്ടില്ലെന്നും പ്രീമിയര്‍ മുന്നറിയിപ്പേകുന്നു. ഈസ്റ്റര്‍ അവധിക്കിടെ ഓസ്‌ട്രേലിയക്കാര്‍ കൂടുതലായി അഭ്യന്തര ടൂറിസത്തിനെത്തുന്ന പ്രധാനപ്പെട്ട ഒരിടമാണ് ക്യൂന്‍സ്ലാന്‍ഡ്. അതിനാല്‍ ഇതിനോട് അനുബന്ധിച്ച് ഇവിടുത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ഈസ്റ്റര്‍ അവധി ആഘോഷിക്കാനെത്തുന്നവര്‍ക്ക് സന്തോഷം പകരുന്നുണ്ട്.

Other News in this category



4malayalees Recommends