യുഎസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, തൊഴിലുകള്‍ എന്നിവയടക്കം വിവിധ രംഗങ്ങളില്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ബൈഡന്‍; കൂടാതെ റോഡ് റിപ്പയറിംഗും സ്‌കൂള്‍-ഹോസ്പിറ്റല്‍ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണവും പുതിയ പാക്കേജില്‍

യുഎസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, തൊഴിലുകള്‍ എന്നിവയടക്കം വിവിധ രംഗങ്ങളില്‍  രണ്ട് ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം  പ്രഖ്യാപിച്ച് ബൈഡന്‍; കൂടാതെ റോഡ് റിപ്പയറിംഗും സ്‌കൂള്‍-ഹോസ്പിറ്റല്‍ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണവും പുതിയ പാക്കേജില്‍
യുഎസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, തൊഴിലുകള്‍ എന്നിവയടക്കം വിവിധ രംഗങ്ങളില്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ ചെലവഴിക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഇതിന് പുറമെ റോഡ് റിപ്പയര്‍, ഇലക്ട്രിക് വെഹിക്കില്‍ സ്റ്റേഷനുകള്‍, പബ്ലിക്ക് സ്‌കൂളുകള്‍ മെച്ചപ്പെടുത്തല്‍, ക്ലീന്‍ എനര്‍ജി വര്‍ക്ക് ഫോഴ്‌സിനുള്ള പരിശീലനം തുടങ്ങി നിര്‍ണായകമായ കാര്യങ്ങള്‍ക്ക് തുക വകയിരുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് ബൈഡന്‍ നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

യുഎസിലെ സമ്പദ് വ്യവസ്ഥയെ പുനര്‍ നിര്‍മിക്കുന്നതിനും പുതിയ മുഖമേകുന്നതിനുമാണ് നിര്‍ണായകയമായ ഈ പ്ലാനിലൂടെ ബൈഡന്‍ ലക്ഷ്യമിടുന്നത്. തലമുറകള്‍ക്കിടെ രാജ്യത്ത് നടത്തുന്ന ആദ്യത്തെ ഏറ്റവും വലിയ അഭ്യന്തര നിക്ഷേപത്തിനാണ് ബൈഡന്‍ തയ്യാറെടുക്കുന്നത്. റോഡ് റിപ്പയറിംഗിന് പുറമെ രാജ്യത്തെ പാലങ്ങളും സ്‌കൂള്‍ ബില്‍ഡിംഗുകളും ഹോസ്പിറ്റലുകളും പുനര്‍നിര്‍മിക്കാനും പുതിയ പാക്കേജിലൂടെ ബൈഡന്‍ തയ്യാറെടുക്കുകയാണ്.

എല്ലാ ലീഡ് പൈപ്പുകളും മാറ്റാനും രാജ്യത്തെ വാട്ടര്‍ സിസ്റ്റത്തില്‍ കാര്യമായ അഴിച്ച് പണികള്‍ നടത്താനും പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കെയര്‍ ഗിവിംഗിനെ ഒരു പ്രഫഷനായി വളര്‍ത്താനും അതിന്റെ ഗുണം പ്രായമായവര്‍ക്കും ഡിസ്ഏബിള്‍ഡ് ആയവര്‍ക്കും ലഭ്യമാക്കാനും പുതിയ പദ്ധതി ലക്ഷ്യമിടുന്നു. ബൈഡന്റെ എക്കണോമിക് അജണ്ടയുടെ സെന്റര്‍ പീസ് എന്ന നിലയിലാണ് പുതിയ പ്ലാന്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഈ പദ്ധതി ഇനി കോണ്‍ഗ്രസ് പാസാക്കേണ്ടതുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ ഇതിനെതിരെ ഇപ്പോള്‍ തന്നെ ശക്തമായി രംഗത്തെത്തിയത് ഇതിന് ഭീഷണിയുയര്‍ത്തുന്നുണ്ട്.

Other News in this category



4malayalees Recommends