കാനഡയിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള കോവിഡ് 19 വാക്‌സിന്റെ കയറ്റുമതി നിര്‍ത്തി വച്ചു; കാരണം വാക്‌സിന്റെ അഭ്യന്തര വിതരണത്തിന് ഇന്ത്യ കൂടുതല്‍ മുന്‍ഗണനയേകുന്നതിനാല്‍; കാനഡയിലെ വാക്‌സിന്‍ വിതരണം താറുമാറാകുമെന്ന ആശങ്കയേറി

കാനഡയിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള  കോവിഡ് 19 വാക്‌സിന്റെ കയറ്റുമതി  നിര്‍ത്തി വച്ചു; കാരണം വാക്‌സിന്റെ അഭ്യന്തര വിതരണത്തിന് ഇന്ത്യ കൂടുതല്‍ മുന്‍ഗണനയേകുന്നതിനാല്‍; കാനഡയിലെ വാക്‌സിന്‍ വിതരണം താറുമാറാകുമെന്ന ആശങ്കയേറി
ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള അസ്ട്രസെനക കോവിഡ് 19 വാക്‌സിന്റെ കയറ്റുമതി നിര്‍ത്തി വച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അഭ്യന്തര തലത്തില്‍ കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് ഇന്ത്യ മുന്‍ഗണനയേകാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കാനഡയിലേക്കുള്ള കയറ്റുമതി ഇന്ത്യ നിര്‍ത്തി വച്ചിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയതില്‍ നിന്നും കാനഡയിലേക്കുള്ള കയറ്റുമതി തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ എത്ര കാലത്തേക്കാണീ നിരോധനം എന്ന് വ്യക്തമായിട്ടില്ല. കാനഡയിലെ വാക്‌സിന്‍ വിതരണം താറുമാറാകുമെന്ന ആശങ്ക ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്.

ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതിനാല്‍ രാജ്യത്തുള്ളവര്‍ക്ക് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നാണ് ഇന്ത്യ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ഡോസുകളെത്തുന്നതിന് കാലതാമസം നേരിടുമെന്നാണ് കാനഡയിലെ പ്രൊക്യുര്‍മെന്റ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിന്റെ ഡയറക്ടര്‍ ജനറലായ ജോയ്‌ലെ പാക്യുറ്റ് പറയുന്നത്.

എന്നാല്‍ നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം കാനഡയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ബാധ്യസ്ഥമാണെന്നും പാക്യുറ്റ് അഭിപ്രായപ്പെടുന്നു. ഫെബ്രുവരിയില്‍ കാനഡയുമായുണ്ടാക്കിയ കരാര്‍ പ്രകാരം മേയ് മധ്യമാകുമ്പോഴേക്കും കാനഡക്ക് 1.5 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പേകിയിരുന്നത്. ഇതിന് പുറമെ കഴിഞ്ഞ മാസം വാക്‌സിന്റെ അഞ്ച് ലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്കെത്തിയിരുന്നു.

Other News in this category



4malayalees Recommends