യുഎസിലെ മിച്ചിഗനില്‍ കോവിഡ് അനുദിനം വഷളാകുന്നു; ഡിസംബര്‍ മുതല്‍ പ്രതിദിന കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി പെരുപ്പം; ശനിയാഴ്ച മാത്രം 8413 കേസുകള്‍; കോവിഡ് പിടിപെട്ട് ആശുപത്രികളിലെത്തുന്ന ചെറുപ്പക്കാരുടെ എണ്ണമേറുന്നു

യുഎസിലെ  മിച്ചിഗനില്‍ കോവിഡ് അനുദിനം വഷളാകുന്നു; ഡിസംബര്‍ മുതല്‍ പ്രതിദിന കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി പെരുപ്പം; ശനിയാഴ്ച മാത്രം 8413 കേസുകള്‍;  കോവിഡ് പിടിപെട്ട് ആശുപത്രികളിലെത്തുന്ന ചെറുപ്പക്കാരുടെ എണ്ണമേറുന്നു

യുഎസിലെ മിച്ചിഗനില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ തുടക്കം മുതല്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഈ സ്‌റ്റേറ്റ് കോവിഡ് പെരുപ്പത്താല്‍ വീര്‍പ്പ് മുട്ടിക്കൊണ്ടിരിക്കുകയുമാണ്. ശനിയാഴ്ച മാത്രം മിച്ചിഗനില്‍ 8413 പുതിയ കോവിഡ് കേസുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മാസം മുമ്പ് ഇവിടെ അതായത് മാര്‍ച്ച് മൂന്നിന് ഇവിടെ സ്ഥിരീകരിച്ചിരുന്നത് 1536 പുതിയ കോവിഡ് കേസുകളായിരുന്നുവെന്നറിയുമ്പോഴാണ് ഇക്കാര്യത്തിലുള്ള വര്‍ധനവ് വെളിപ്പെടുന്നത്.


മിച്ചിഗനില്‍ കഴിഞ്ഞ മാസത്തിലുനീളം കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സ്ഥിതിയാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വഷളാകുന്ന സ്‌റ്റേറ്റായി മിച്ചിഗന്‍ മാറിയിട്ടുണ്ടെന്നാണ് മിച്ചിഗന്‍ ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ വെളിപ്പെടുത്തുന്നത്. കോവിഡ് പിടിപെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഇവിടെ കുതിച്ച് കയറ്റമുണ്ട്. പ്രത്യേകിച്ചും കോവിഡ് പിടിപെട്ട് ആശുപത്രിയിലെത്തുന്ന ചെറുപ്പക്കാരുടെ എണ്ണം ഇവിടെ പെരുകി വരുകയാണ്.

ഇത് പ്രകാരം മാര്‍ച്ച് ഒന്നിനും 23നും ഇടയില്‍ 30 വയസ് മുതല്‍ 39 വയസ് വരെയുള്ളവരുടെ ആശുപത്രി പ്രവേശനങ്ങളില്‍ 633 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 40നും 49നും ഇടയില്‍ പ്രായമുള്ളവരുടെ ആശുപത്രി പ്രവേശനത്തില്‍ ഇക്കാലത്ത് 800 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. നിലവില്‍ മിച്ചിഗനിലെ കോവിഡ് ഇത്തരത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സ്റ്റേറ്റിലെ ചീഫ് മെഡിക്കല്‍ എക്‌സിക്യൂട്ടീവായ ജോനെയ്ഗ് എസ്.ഖല്‍ദുന്‍ രംഗത്തെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends