പ്രത്യാശയേകി ഉയിര്‍പ്പിന്റെ തിരുന്നാള്‍ ; 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ച് ഈസ്റ്റര്‍ ശുശ്രൂഷ ; പുതു ചരിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷ പങ്കുവച്ച് മാര്‍പ്പാപ്പ

പ്രത്യാശയേകി ഉയിര്‍പ്പിന്റെ തിരുന്നാള്‍ ; 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ച് ഈസ്റ്റര്‍ ശുശ്രൂഷ ; പുതു ചരിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷ പങ്കുവച്ച് മാര്‍പ്പാപ്പ
യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകത്താകെ ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഈസ്റ്റര്‍ ശുശ്രൂഷ. ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹര ശില്‍പമുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളും നടന്നു. നിരവധി വിശ്വാസികള്‍ ഈസ്റ്റര്‍ ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു. എറണാകുളം സെന്റ് മേരീസ് ബസിലിക്കാ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രത്യാശയുടെ മഹാസന്ദേശം പകരുന്ന ദിനമെന്ന് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോജ് ആലഞ്ചേരി പറഞ്ഞു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ പാവപ്പെട്ടവരെ കരുതുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസിസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Other News in this category4malayalees Recommends