യുഎസിലെ വിദ്യാര്‍ത്ഥികളുടെ ലോണുകള്‍ റദ്ദാക്കുന്നതിന് ശ്രമിച്ച് ബൈഡന്‍; ലോണുകള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ റദ്ദാക്കാനാവുമോയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറിയോട് തിരക്കി പ്രസിഡന്റ്; കോവിഡ് പ്രതിസന്ധിക്കിടെ കടുത്ത പിന്തുണക്ക് ശ്രമിച്ച് പുതിയ സര്‍ക്കാര്‍

യുഎസിലെ വിദ്യാര്‍ത്ഥികളുടെ ലോണുകള്‍ റദ്ദാക്കുന്നതിന് ശ്രമിച്ച് ബൈഡന്‍; ലോണുകള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ റദ്ദാക്കാനാവുമോയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറിയോട് തിരക്കി പ്രസിഡന്റ്; കോവിഡ് പ്രതിസന്ധിക്കിടെ കടുത്ത പിന്തുണക്ക് ശ്രമിച്ച് പുതിയ സര്‍ക്കാര്‍

യുഎസിലെ വിദ്യാര്‍ത്ഥികളുടെ ലോണുകള്‍ റദ്ദാക്കുന്നതിനുള്ള സാധ്യതകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ തിരക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ കടം ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ റദ്ദാക്കാന്‍ സാധ്യതയുണ്ടോയെന്ന് തിരക്കാന്‍ തന്റെ എഡ്യുക്കേഷന്‍ സെക്രട്ടറിക്ക് ബൈഡന്‍ നിര്‍ദേശം നല്‍കിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിദ്യാര്‍ത്ഥികളുടെ ലോണ്‍ കൂടി നിരവധി കുടുംബങ്ങള്‍ക്ക് അസഹനീയമായിത്തീരുമെന്നത് പരിഗണിച്ചാണ് ബൈഡന്‍ നിര്‍ണായകമായ നീക്കം നടത്തുന്നത്.


വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ തിരിച്ചടക്കുന്നതിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഇടവേള നീട്ടിക്കൊണ്ടുള്ള ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഓഫീസിലെ തന്റെ ആദ്യ ദിവസം തന്നെ ബൈഡന്‍ ഒപ്പ് വച്ചിരുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരിഗണിച്ച് ഒരു ആശ്വാസമെന്ന നിലയിലായിരുന്നു കുടുംബങ്ങള്‍ക്ക് സ്റ്റുഡന്റ് ലോണ്‍ തിരിച്ചടക്കുന്നതിനുള്ള ഇളവ് ബൈഡന്‍ നീട്ടിക്കൊടുത്തത്. എന്നാല്‍ നിലവിലെ പ്രതിസന്ധിയുടെ ആഴം പരിഗണിക്കുമ്പോള്‍ ഇത് കൊണ്ട് കാര്യമില്ലെന്നും പകരം വിദ്യാര്‍ത്ഥികളുടെ ലോണുകള്‍ റദ്ദാക്കുകയാണ് വേണ്ടതെന്നുമുള്ള നിര്‍ണായക നിര്‍ദേശവുമായി ലിബറല്‍ ആക്ടിവിസ്റ്റുകളും ലോമേയ്ക്കര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ലോണുകള്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ റദ്ദാക്കാന്‍ തനിക്ക് അധികാരമുണ്ടോയെന്ന കാര്യമുറപ്പില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷിച്ച് സാധ്യമായതെല്ലാം ചെയ്യാമെന്നാണ് ബൈഡന്‍ ഉറപ്പേകിയിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് എഡ്യുക്കേഷന്‍ സെക്രട്ടറിയോട് അന്വേഷിക്കണമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോന്‍ ക്ലെയിന്‍ വ്യാഴാഴ്ച ബൈഡനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബൈഡന്‍ ഇക്കാര്യം അനുവര്‍ത്തിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends