കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു

കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു
കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. മഹാരാഷ്ട്രയിലെ നാഗ്!പൂര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവമുണ്ടായത്.

യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കള്‍ റിസപ്ഷന്‍ കത്തിച്ചു. ബന്ധുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച് റിസപ്ഷനിലെ മേശ കത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ മരണവിവരമറിഞ്ഞ് ഭര്‍ത്താവും ഡോക്ടറുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രി തല്ലിതകര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതിലൊരാള്‍ റിസപ്ഷനിലെ മേശയ്ക്ക് തീയിടുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ഉടനെ തീ കെടുത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇനി ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends