നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ ഇളവ് ലഭിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുള്‍പ്പെട്ട പട്ടിക പുതുക്കി അബുദാബി ; ഇക്കുറിയും ഇന്ത്യ ഇല്ല

നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ ഇളവ് ലഭിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുള്‍പ്പെട്ട പട്ടിക പുതുക്കി അബുദാബി ; ഇക്കുറിയും ഇന്ത്യ ഇല്ല
നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ ഇളവ് ലഭിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുള്‍പ്പെട്ട പട്ടിക പുതുക്കി അബുദാബി. ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഇന്ത്യ ഇല്ല. ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ് കോങ്, ഐസ്ലാന്‍ഡ്, ഇസ്രയേല്‍, മൗറീഷ്യസ്, മൊറോക്കോ, ന്യൂസിലാന്‍ഡ്, സൗദി അറേബ്യ, സിങ്കപ്പൂര്‍, സൗത്ത് കൊറിയ എന്നിവയാണ് ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പിസിആര്‍ പരിശോധന നടത്തേണ്ട. ഇവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാകുമെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് വ്യക്തമാക്കി. ഫലം അറിയുന്നവരെ സ്വയം നിരീക്ഷണത്തില്‍ തുടരണം. ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഓരോ രാജ്യത്തെയും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടികയില്‍ മാറ്റം വരുത്തുന്നത്.

Other News in this category



4malayalees Recommends