യുഎസില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത് ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടിക്കടുത്ത് വേഗതയില്‍; കഴിഞ്ഞ വാരത്തില്‍ യുഎസില്‍ ഒരു ലക്ഷം പേരില്‍ 900ത്തിലധികം ഷോട്ടുകളേകിയപ്പോള്‍ ആഗോള തലത്തില്‍ ഇത് വെറും 200 ഷോട്ടുകള്‍ മാത്രം

യുഎസില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത് ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടിക്കടുത്ത് വേഗതയില്‍; കഴിഞ്ഞ വാരത്തില്‍ യുഎസില്‍ ഒരു ലക്ഷം പേരില്‍ 900ത്തിലധികം ഷോട്ടുകളേകിയപ്പോള്‍ ആഗോള തലത്തില്‍ ഇത് വെറും 200 ഷോട്ടുകള്‍ മാത്രം

യുഎസില്‍ കോവിഡ് വാക്‌സിനേഷന്‍ ലോകത്തിലെ മറ്റിടങ്ങളിലേതിനേക്കാള്‍ വേഗത്തില്‍ പുരോഗതിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടിക്കടുത്ത് വേഗതയിലാണ് യുഎസില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്നാണ് സിഎന്‍എന്‍ നടത്തിയ വിശകലനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് രാജ്യത്തെ ജനതയില്‍ നല്ലൊരു ശതമാനത്തെ കോവിഡ് വാക്‌സിനേഷന്‍ വിധേയരാക്കിയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.


കഴിഞ്ഞ വാരത്തില്‍ യുഎസ് ദിവസത്തില്‍ ശരാശരി മൂന്ന് മില്യണിലധികം കോവിഡ് വാക്‌സിന്‍ ഡോസുകളാണ് അഡ്മിനിസ്‌ട്രേഷന് വിധേയമാക്കിയിരിക്കുന്നതെന്നാണ് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഓരോ ദിവസവും ഒരു ലക്ഷം പേരില്‍ 900ല്‍ അധികം ഷോട്ടുകളാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ ലോകത്തിലാകമാനം പ്രതിദിനം ശരാശരി 16 മില്യണ്‍ കോവിഡ് വാക്‌സിനുകളാണ് അഡ്മിനിസ്‌ട്രേഷന് വിധേയമാക്കിയിരിക്കുന്നത്.

ഇത് പ്രകാരം ഒരു ലക്ഷം പേരില്‍ ഏതാണട് 200 ഷോട്ടുകള്‍ മാത്രമാണ് പ്രതിദിനം നല്‍കാന്‍ സാധിച്ചിരിക്കുന്നത്. യുഎസ് അടക്കമുള്ള ഏതാണ്ട് 20 രാജ്യങ്ങളാണ് കഴിഞ്ഞ നൂറോ അതിലധികമോ ദിവസങ്ങലായി തങ്ങളുടെ ജനങ്ങളെ കോവിഡ് വാക്‌സിനേഷന് വിധേയരാക്കിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ മധ്യം മുതല്‍ യുഎസില്‍ ആരംഭിച്ചിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നാളിതുവരെ രാജ്യത്തെ ജനങ്ങളില്‍ 18 ശതമാനത്തിലധികം പേരെയാണ് വാക്‌സിനേഷന്‍ വിധേയരാക്കിയിരിക്കുന്നത്. യുകെയില്‍ ഇതിന് ഒരാഴ്ച മുമ്പ് വാക്‌സിനേഷന്‍ തുടങ്ങിയിരുന്നുവെങ്കിലും അവിടുത്തെ ജനങ്ങളില്‍ വെറും എട്ട് ശതമാനത്തോളം പേരെ മാത്രമാണ് വാക്‌സിനേഷന് വിധേയരാക്കാന്‍ സാധിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends