സെല്‍ഫിയെടുക്കല്‍ അതിരുവിട്ടു, ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് അജിത്ത്

സെല്‍ഫിയെടുക്കല്‍ അതിരുവിട്ടു, ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് അജിത്ത്
നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ നടന്‍ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്‌ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി.

സെല്‍ഫിയെടുക്കാനായിരുന്നു മിക്കവരുടെയും ശ്രമം. എന്നാല്‍ സെല്‍ഫി എടുക്കല്‍ പരിധിവിട്ടതോടെ ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും കാണാം.

Other News in this category4malayalees Recommends