കെയര്‍ ഹോം ജോലിക്കിടെ 1 മില്ല്യണ്‍ പൗണ്ട് ലോട്ടറി അടിച്ചെന്ന് മനസ്സിലാക്കിയിട്ടും ഷിഫ്റ്റ് തീരുന്നത് വരെ ജോലി ചെയ്ത് 26കാരി

കെയര്‍ ഹോം ജോലിക്കിടെ 1 മില്ല്യണ്‍ പൗണ്ട് ലോട്ടറി അടിച്ചെന്ന് മനസ്സിലാക്കിയിട്ടും ഷിഫ്റ്റ് തീരുന്നത് വരെ ജോലി ചെയ്ത് 26കാരി
അവിചാരിതമായി സന്തോഷം തേടിയെത്തുമ്പോള്‍ പൊട്ടിത്തെറിച്ചത് പോലെ ആഘോഷിച്ച് പോകും ചിലര്‍. എന്നാല്‍ 26കാരി സാറാ തോമസ് ആ കൂട്ടത്തില്‍ പെടില്ല. 1 മില്ല്യണ്‍ പൗണ്ട് ലോട്ടറി സ്‌ക്രാച്ച് കാര്‍ഡ് വഴി സമ്മാനം നേടിയെന്ന് മനസ്സിലാക്കിയിട്ടും കെയര്‍ ഹോമില്‍ തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് രണ്ട് മക്കളുടെ അമ്മയായ സാറ തോമസ് ആഘോഷത്തിന് ഇറങ്ങിയത്.

വമ്പന്‍ സമ്മാനത്തുക ലഭിച്ചെന്ന് അറിഞ്ഞ സാറ വിശ്വാസം വരാതെ സഹജീവനക്കാരെ കൊണ്ട് കാംലെറ്റില്‍ വിളിച്ച് ജാക്ക്‌പോട്ട് ഒറിജിനല്‍ തന്നെയെന്ന് അന്വേഷിപ്പിക്കുകയും ചെയ്തു. 28കാരനായ പങ്കാളി സിയാന്‍ വാര്‍ണറെ വിവരം അറിയിച്ചതോടെ ബാക്കിയുള്ള ദിവസം ഓഫെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷിഫ്റ്റ് തീരുന്നത് വരെ സാറ കാത്തിരുന്നു.

ലോട്ടറി അടിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത കെയര്‍ ഹോമില്‍ മറ്റുള്ളവരുടെ തലയില്‍ ഡ്യൂട്ടി ഏല്‍പ്പിച്ച് മുങ്ങാന്‍ സാറ തയ്യാറായില്ല. സൗത്ത് വെയില്‍സിലെ മെര്‍തിര്‍ ടൈഡ്ഫില്‍ സ്വദേശിനിയാണ് ഈ കെയര്‍ ഹോം ജീവനക്കാരി. 50x സ്‌ക്രാച്ച്കാര്‍ഡില്‍ നിന്നും ലഭിച്ച വമ്പന്‍ സമ്മാനത്തുക ഉപയോഗിച്ച് പുതിയൊരു വീട് വാങ്ങാനാണ് സാറ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും കെയര്‍ ഹോമിലെ ജോലി ഉപേക്ഷിക്കാനും ഇവര്‍ ചിന്തിക്കുന്നില്ല.

'എന്റെ ജോലി ഏറെ ഇഷ്ടമാണ്. കുടുംബത്തെ കാണാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നമ്മള്‍ രോഗികള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ അവര്‍ പ്രശംസിക്കും', കെയര്‍ വര്‍ക്കറായ സാറ വ്യക്തമാക്കി.


Other News in this category4malayalees Recommends