ഷാര്‍ജയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം പുനരാരംഭിക്കും

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം പുനരാരംഭിക്കും
ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഈ മാസം 11 മുതല്‍ ക്ലാസ് പഠനം പുനരാരംഭിക്കും. സ്‌കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. സ്‌കൂളില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനയില്‍ കുട്ടികളുടെ ഫലം നെഗറ്റീവ് ആയിരിക്കണം.

ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ ഈ മാസം 11 നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 18 നുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുക. കോവിഡിനെ തുടര്‍ന്ന് അടച്ച ഷാര്‍ജയിലെ സ്‌കൂളുകളില്‍ മാസങ്ങള്‍ക്ക് മുമ്പേ ക്ലാസ് പഠനം ആരംഭിച്ചിരുന്നു എങ്കിലും കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മടങ്ങുകയായിരുന്നു.

ഷാര്‍ജ ദുരന്തനിവാരണ സമിതിയാണ് ഇപ്പോള്‍ ക്ലാസ് പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഏത് പഠനരീതി സ്വീകരിക്കാനും അനുമതിയുണ്ടാകും. ക്ലാസ് പഠനമോ, ഓണ്‍ലൈന്‍ പഠനമോ രണ്ടും കൂടിയ രീതിയോ തെരഞ്ഞെടുക്കാമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു. റമദാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ക്ലാസ് പഠനം പുനരാംരംഭിക്കുന്നത്.

റമദാനില്‍ പഠനം മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാക്കി കുറച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends