നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 65കാരന്‍ അറസ്റ്റില്‍ ; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി

നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 65കാരന്‍ അറസ്റ്റില്‍ ; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി
നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 65കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജനവാസ കേന്ദ്രത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്ത് വന്നത്.

മാസങ്ങളോളം ഇയാള്‍ നായയെ പീഡിപ്പിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പോലീസ് 65കാരനെ അറസ്റ്റ് ചെയ്തു. അതേസമയം, ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ മുതല്‍ 65കാരന്‍ നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

വിവിധ ദിവസങ്ങളില്‍ പ്രതി നായയെ പീഡിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും നായയെ എടുത്തുകൊണ്ട് പാര്‍ക്കിങ് ഏരിയയിലെ ആളൊഴിഞ്ഞതും ഇരുട്ടുള്ളതുമായ പ്രദേശത്തേക്കു കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. പലപ്പോഴും അവശയായാണ് നായ തിരികെ വരുന്നത്. ഇപ്പോഴും നായ അവശനിലയിലാണെന്നാണ് വിവരം.

Other News in this category4malayalees Recommends