പുഷ്പയെ കുറിച്ച് ആവേശത്തിലാണ്, കമല്‍ഹാസന്റെ കൂടെ വിക്രത്തിലും ഞാനുണ്ട്: ഫഹദ് ഫാസില്‍

പുഷ്പയെ കുറിച്ച് ആവേശത്തിലാണ്, കമല്‍ഹാസന്റെ കൂടെ വിക്രത്തിലും ഞാനുണ്ട്: ഫഹദ് ഫാസില്‍
ലോകേഷ് കനകരാജ്കമല്‍ഹാസന്‍ ചിത്രം 'വിക്ര'ത്തില്‍ താനുണ്ടെന്ന് സ്ഥിരീകരിച്ച് ഫഹദ് ഫാസില്‍. ഫഹദിന് പകരം നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ചിത്രത്തില്‍ വില്ലന്‍ ആയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് താനും വിക്രത്തിന്റെ ഭാഗമാകും എന്ന് ഫഹദ് വ്യക്തമാക്കിയിരിക്കുന്നത്.

അല്ലു അര്‍ജുന്റെ വില്ലനായി പുഷ്പ എന്ന ചിത്രത്തില്‍ ഫഹദ് വേഷമിടുന്നുണ്ട്. പുഷ്പയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിക്രമിനെ കുറിച്ച് ഫഹദ് പറഞ്ഞത്. പുഷ്പ എന്ന ചിത്രത്തെ കുറിച്ച് വലിയ ആവേശത്തിലാണ്. സുകുമാര്‍ സാറിനെ കാണുകയും, അദ്ദേഹം കഥ പറഞ്ഞ് തരുകയുമാണ് ചെയ്തത്. ആ കഥാപാത്രം താന്‍ ഇതുവരെ ചെയ്യാത്ത ഒന്നാണ്.

അതുകൊണ്ടാണ് അത് ചെയ്യാന്‍ തീരുമാനിച്ചത്. കമല്‍ഹാസനൊപ്പം വിക്രം എന്ന ചിത്രവും ചെയ്യുന്നുണ്ട് എന്നാണ് ഫഹദ് പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനായി ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Other News in this category4malayalees Recommends