അന്‍പതാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ട് യു.എ.ഇ

അന്‍പതാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ട് യു.എ.ഇ
യു.എ.ഇയുടെ 50ആം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ആഘോഷ പരിപാടികള്‍ അടുത്ത ഒരു വര്‍ഷം നീണ്ടുനില്‍ക്കും. 2022 മാര്‍ച്ച് 31 വരെ നീളന്ന ആഘോഷങ്ങളില്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാകും സംഘടിപ്പിക്കുക.

പ്രവാസി സമൂഹത്തെ കൂടി ഉള്‍ക്കൊള്ളുമാറാണ് 50ാം വര്‍ഷ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രാഷ്ട്രശില്‍പികളുടെ സ്മരണ പുതുക്കുന്നതോടൊപ്പം അടുത്ത അര നൂറ്റാണ്ടത്തേക്ക് രാജ്യത്തെ പാകപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. ദുബൈ എക്‌സ്‌പോ ഉള്‍പെടെയുള്ള ആഘോഷങ്ങള്‍ സുവര്‍ണ ജൂബിലിക്ക് കൂടുതല്‍ പൊലിമയേകും.

ഒന്നര വര്‍ഷം മുന്‍പാണ് യു.എ.ഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി കമ്മിറ്റി രൂപവത്കരിച്ചത്. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിെന്റയും ഡെപ്യൂട്ടി ചെയര്‍വുമണ്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ സായിദിന്റെയും നേതൃത്വത്തിലെ സമിതിയാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ ദേശീയദിനം.

Other News in this category



4malayalees Recommends