ഭാഗ്യദേവത വീണ്ടും മലയാളിയെ തേടിയെത്തി ; യുവാവിന് കിട്ടിയത് പത്തു മില്യണ്‍ ഡോളറോളം ; വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ സ്വദേശി ജോര്‍ജ് തോമസിന് ഇതു അവിശ്വസനീയമായ ഭാഗ്യം..

ഭാഗ്യദേവത വീണ്ടും മലയാളിയെ തേടിയെത്തി ; യുവാവിന് കിട്ടിയത് പത്തു മില്യണ്‍ ഡോളറോളം ; വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ സ്വദേശി ജോര്‍ജ് തോമസിന് ഇതു അവിശ്വസനീയമായ ഭാഗ്യം..
കോടികള്‍ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോര്‍ജ് തോമസ് വിജയിയായിരിക്കുകയാണ്. 10 ലക്ഷം യുഎസ് ഡോളര്‍ ഏകദേശം ഏഴ് കോടി രൂപ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയര്‍ ആന്റ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പാണ് ജോര്‍ജിനെ തുണച്ചത്.

ദുബായി വിമാനത്താവളത്തില്‍ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോര്‍ജ് കോടിപതിയായത്. ജോര്‍ജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.

മൂവാറ്റുപുഴയിലെ കര്‍ഷക കുടുംബത്തിലെ അംഗമായ ജോര്‍ജ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്. നാട്ടില്‍ ഏറെക്കാലം കൃഷിപ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോര്‍ജ് വിദേശത്തേക്ക് പോയത്. ഏഴ് വര്‍ഷമായി ദുബായിയില്‍ താമസിച്ചു വരികയാണ് ജോര്‍ജ്.

കുടുംബത്തിന്റെയും ജനിക്കാന്‍ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പില്‍ വിജയിയാകാന്‍ കാരണമെന്നാണ് ജോര്‍ജ് പ്രതികരിച്ചു.

Other News in this category



4malayalees Recommends